Ahmedabad Air India Plane Crash 
India

കുക്കി, മെയ്തി വ്യത്യസമില്ലാതെ അവര്‍ ഒന്നിച്ചു ജോലി ചെയ്തു; മരണത്തിലും പിരിയാതെ

എയര്‍ ഹോസ്റ്റസുമാരയ നങ്‌തോയ് ശര്‍മ്മ കോങ്ബ്രയ്‌ലാത്പം (22), ലാനൂംതെം സിങ്‌സണ്‍ (28) എന്നിവരാണ് മരിച്ച മണിപ്പുര്‍ സ്വദേശികളായ കാബിന്‍ ക്രൂ അംഗങ്ങള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹതി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ (Ahmedabad Air India Plane Crash)കൊല്ലപ്പെട്ട വിമാന ജീവനക്കാരില്‍ രണ്ടുപേര്‍ വംശീയ കലാപം മുറിവേല്‍പ്പിച്ച മണിപ്പുരില്‍ നിന്നുള്ളവര്‍. എയര്‍ ഹോസ്റ്റസുമാരയ നങ്‌തോയ് ശര്‍മ്മ കോങ്ബ്രയ്‌ലാത്പം (22), ലാനൂംതെം സിങ്‌സണ്‍ (28) എന്നിവരാണ് മരിച്ച മണിപ്പുര്‍ സ്വദേശികളായ കാബിന്‍ ക്രൂ അംഗങ്ങള്‍. ഇവര്‍ ഉള്‍പ്പെടെ 10 ജീവനക്കാരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്.

നങ്‌തോയ് ശര്‍മ്മ മെയ്തി വിഭാഗത്തിലും കങ്‌പോക്പി ജില്ലയില്‍നിന്നുള്ള ലാനൂംതെം സിങ്‌സണ്‍ കുക്കി വിഭാഗത്തിലുമാണ്. ദുരന്തവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരുമെല്ലാം നങ്‌തോയ് ശര്‍മ്മയുടെ വീട്ടിലെത്തിയിരുന്നു. രാവിലെ ഒമ്പത് മണിക്കാണ് നങ്‌തോയ് അവസാനമായി വീട്ടുകാരോട് സംസാരിച്ചത്. ലാനൂംതെം സിങ്‌സണിന്റെ കുടുംബത്തെ കുറിച്ച് വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ല. വംശീയ കലാപത്തെ തുടര്‍ന്ന് ഇവരുടെ കുടുംബം പലായനം ചെയ്തുവെന്ന് മാത്രമാണ് ഒടുവില്‍ ലഭിച്ച വിവരം. നിലവില്‍ ഇവര്‍ കുക്കി ഭൂരിപക്ഷ ജില്ലയായ കങ്‌പോക്പിയിലാണ്.

'അഹമ്മദാബാദിലെ എയർ ഇന്ത്യ അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ മണിപ്പൂരില്‍ നിന്നുള്ള രണ്ട് യുവ ക്യാബിന്‍ ക്രൂ അംഗങ്ങളായ കോങ്ബ്രയ്‌ലാത്പം, ലാനൂംതെം സിങ്‌സണ്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇരുവരും സമര്‍പ്പണത്തോടെയും അഅഭിമാനത്തോടെയുമാണ് സേവനമനുഷ്ഠിച്ചത്. അവരുടെ വിയോഗം കുടുംബാഗംങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നാടിനും വലിയ നഷ്ടമാണ്. അവരുടെ അത്മാവിന് നിത്യശാന്തി നേരുന്നു. അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ വേദന മറികടക്കാനുള്ള ശക്തിയുണ്ടാകട്ടെ'- മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് എക്‌സില്‍ കുറിച്ചു

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വിമാനദുരന്തമുണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് 7878 വിമാനമാണ് തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സീറ്റ് നമ്പര്‍ 11 എയിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എന്നയാളാണ് വിമാനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT