പ്രതീകാത്മക ചിത്രം 
India

21 കിലോ കഞ്ചാവ് എലി തിന്നു; പ്രതികളെ വെറുതെ വിട്ട് കോടതി

തെളിവിനായി കോടതിയിൽ സമർപ്പിക്കാനിരുന്ന കഞ്ചാവാണ് എലി തിന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തെളിവായിരുന്ന കഞ്ചാവ് മുഴുവൻ എലി തിന്നതിനെ തുടർന്ന് കേസിൽ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. സ്പെഷ്യൽ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കോടതിയാണ് ചൊവ്വാഴ്‍ച തെളിവിന്റെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടത്. 2020ലാണ് 22 കിലോ കഞ്ചാവുമായി രാജഗോപാൽ, നാഗേശ്വര റാവു എന്നിവരെ ചെന്നൈയിൽ മറീന പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

ഇവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. പ്രതികളിൽ നിന്നും പിടിച്ചെടുത്ത 50 ​ഗ്രാം കഞ്ചാവ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചു. 50 ​ഗ്രാം ഫോറൻസിക് പരിശോധനകൾക്കായി അയച്ചതായും കോടതിയെ അറിയിച്ചു. എന്നാൽ ബാക്കി 21.9 കിലോ കഞ്ചാവ് എവിടെ എന്ന് കോടതി തിരക്കി. അത് എലി തിന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

ചാർജ്ജ് ഷീറ്റിൽ പൊലീസ് പറഞ്ഞ കഞ്ചാവ് തെളിവായി സമർപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.  പൊലീസ് കസ്റ്റഡിയിലിരിക്കുന്ന കഞ്ചാവ് ആദ്യമായല്ല എലി തിന്നു തീർക്കുന്നത്. യുപിയിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. അന്ന് വിവിധ കേസികളിൽ പിടിച്ചെടുത്ത 581 കിലോ കഞ്ചാവാണ് എലി തിന്നു എന്ന് പൊലീസ് കോടതിയെ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം