രണ്ടു കുട്ടികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു പ്രതീകാത്മക ചിത്രം
India

എലിയെ തുരത്താന്‍ വിഷം വിതറി; എസി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ കിടന്നു; രണ്ടു കുട്ടികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ കുടുംബത്തിലാണ് ദാരുണ സംഭവമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഉറങ്ങാന്‍ കിടന്ന രണ്ടു കുട്ടികള്‍ എലിവിഷം ശ്വസിച്ച് മരിച്ചു. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ മാനാഞ്ചേരിക്ക് സമീപം കുണ്ട്രത്തൂരിലാണ് സംഭവം. എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ കുടുംബത്തിലാണ് ദാരുണ സംഭവമുണ്ടായത്.

ഗിരിധരന്‍ ഭാര്യ പവിത്ര എന്നിവരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ഒരു വയസുള്ള മകന്‍ സായ് സുദര്‍ശന്‍, ആറു വയസ്സുകാരി മകള്‍ വിശാലിനി എന്നിവരാണ് മരിച്ചത്. രാവിലെ അബോധാവസ്ഥയില്‍ കണ്ട ഇവരെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വെച്ച് കുട്ടികള്‍ മരിച്ചു.

സംഭവത്തില്‍ കീട നാശിനി കമ്പനിയിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ എലിശല്യം രൂക്ഷമാണെന്ന് ഗിരിധരന്‍ കമ്പനിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് എലിശല്യം തടയാനായി എലിവിഷം പൗഡര്‍ വിതറുകയായിരുന്നു. രാത്രി എസി ഇട്ട് ഉറങ്ങിയ കുടുംബം വിഷവാതകം ശ്വസിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT