പ്രതീകാത്മക ചിത്രം എക്‌സ്
India

ബാര്‍ബിക്യൂ ചിക്കന്‍ ഉണ്ടാക്കി; അടുപ്പ് കെടുത്തിയില്ല, യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

ബാര്‍ബിക്യൂ ചിക്കന്‍ തയാറാക്കിയ ശേഷം കല്‍ക്കരി അടുപ്പ് കെടുത്താതെയാണ് ഇവര്‍ ഉറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബാര്‍ബിക്യൂ ചിക്കന്‍ ഉണ്ടാക്കിയ ശേഷം അടുപ്പ് കെടുത്താതെ കിടന്നുറങ്ങിയ യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. കൊടൈക്കനാലിലാണ് സംഭവം. തിരിച്ചിറപ്പിളളി സ്വദേശികളായ ആനന്ദ് ബാബു, ജയകണ്ണന്‍ എന്നിവരാണ് ചിന്നപ്പള്ളത്തെ റിസോര്‍ട്ടില്‍ ഉറക്കത്തില്‍ മരിച്ചത്.

ബാര്‍ബിക്യൂ ചിക്കന്‍ തയാറാക്കിയ ശേഷം കല്‍ക്കരി അടുപ്പ് കെടുത്താതെയാണ് ഇവര്‍ ഉറങ്ങിയത്. അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സഹോദരന്‍മാരായ ശിവശങ്കറും ശിവരാജും മറ്റൊരു മുറിയില്‍ കിടന്നതിനല്‍ രക്ഷപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വെള്ളിയാഴ്ചയാണ് യുവാക്കള്‍ റിസോര്‍ട്ടില്‍ എത്തിയത്. ലിവിങ് റൂമില്‍ ബാര്‍ബിക്യൂ ചിക്കന്‍ പാകം ചെയ്ത ശേഷം അടുപ്പിലെ തീ കെടുത്താതെയാണ് സംഘം ഉറങ്ങാന്‍ പോയത്. രാവിലെ ആയിട്ടും ഇരുവരും ഉണരാതിരുന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അടുപ്പില്‍ നിന്ന് വിഷാംശമുള്ള വാതകം പുറത്തു വന്നതായും ഇത് ശ്വസിച്ച് ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT