മധ്യപ്രദേശില്‍ ചരക്കുതീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ 
India

മധ്യപ്രദേശിൽ ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ലോക്കോപൈലറ്റ് മരിച്ചു, അഞ്ചുപേർക്ക് പരിക്ക്- വീഡിയോ 

മധ്യപ്രദേശിൽ രണ്ട് ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.

സിംഗ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 6.30ഓടേയാണ് സംഭവം. കൽക്കരിയുമായി ബിലാസ്പൂരിൽ നിന്ന് വന്ന ചരക്കുതീവണ്ടി നിർത്തിയിട്ടിരുന്ന മറ്റൊരു ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചത്. മധ്യപ്രദേശിലെ കട്‌നിയിലേക്ക് പോകുകയായിരുന്ന തീവണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയുടെ പിന്നിൽ ഇടിച്ചാണ് തീപിടിച്ചത്. ഇതിലും കൽക്കരിയാണ് നിറച്ചിരുന്നത്.

ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റ് രാജേഷ് പ്രസാദ് ആണ് മരിച്ചത്. ബിഹാർ മുസാഫർപൂർ സ്വദേശിയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT