പ്രതീകാത്മക ചിത്രം, എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍ 
India

ഒന്‍പതു വയസുകാരന്‍ മൂത്രം ഒഴിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു;  ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ക്കെതിരെ പോക്‌സോ കേസ്

ഒന്‍പതു വയസുകാരന്‍ മൂത്രം ഒഴിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചതിന് രണ്ട് ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ക്കെതിരെ പോക്‌സോ കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒന്‍പതു വയസുകാരന്‍ മൂത്രം ഒഴിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചതിന് രണ്ട് ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ക്കെതിരെ പോക്‌സോ കേസ്. കെട്ടിടത്തിന്റെ കോണിപ്പടിയില്‍ കുട്ടി മൂത്രം ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഹൗസിങ് സൊസൈറ്റിയുടെ സെക്രട്ടറിയും മറ്റൊരു അംഗവും പ്രചരിപ്പിച്ചത്. താമസക്കാരുടെ ഗ്രൂപ്പിലാണ് ഇവര്‍ പങ്കുവെച്ചത്.

മുംബൈ മുളുന്തിലെ ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം.വീഡിയോ പ്രചരിപ്പിച്ചതിനെതിരെ കുട്ടിയുടെ അമ്മയാണ് പൊലീസിനെ സമീപിച്ചത്. കഴിഞ്ഞാഴ്ച കേസില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

കുട്ടി മൂത്രം ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇരുവരും പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സൊസൈറ്റിയിലെ താമസക്കാരുടെ ഗ്രൂപ്പിലാണ് ഇത് പങ്കുവെച്ചത്. കുട്ടിയുടെ സ്വകാര്യത ലംഘിച്ചതിനും പൊതുജനമധ്യത്തില്‍ അപമാനിച്ചതിനും പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. നിലവില്‍ പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT