ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പ് 
India

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം; ഏഴു കോടി നേടി രണ്ട് ഇന്ത്യക്കാര്‍

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 7.3 കോടിയോളം ഇന്ത്യന്‍ രൂപ സ്വന്തമാക്കി രണ്ട് ഇന്ത്യക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 7.3 കോടിയോളം ഇന്ത്യന്‍ രൂപ സ്വന്തമാക്കി രണ്ട് ഇന്ത്യക്കാര്‍. ബാംഗ്ലൂര്‍ സ്വദേശിയായ 46കാരന്‍ അമിത് എസും കാലിഫോര്‍ണിയയിലെ സിയാറ്റിലില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ വരുണ്‍ ബൂസ്‌നറുമാണ് ഭാഗ്യശാലികള്‍. 

ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് അമിത് എസിനെ തേടി ഭാഗ്യം എത്തിയത്. ഡിസംബര്‍ 18ന് അമിത് ഓണ്‍ലൈനായി വാങ്ങിയ മില്ലെനിയം മില്ലെനയര്‍ 348-ാം സീരീസിലെ 0518 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹത്തിന് വന്‍തുകയുടെ ഭാഗ്യം നല്‍കിയത്.

2016 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന അമിതിന് ടിക്കറ്റ് വാങ്ങുമ്പോള്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ 37-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിച്ചിരുന്നു. ഇത്തരത്തില്‍ 10 ടിക്കറ്റുകളാണ് ഈ സീരീസില്‍ അദ്ദേഹം വാങ്ങിയത്. സമ്മാനത്തുക കൊണ്ട് കടബാധ്യതകള്‍ തീര്‍ക്കാനും ബാക്കിയുള്ള പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുമാണ് അമിതിന്റെ തീരുമാനം. 

വരുണിന് മില്ലെനിയം മില്ലെനയര്‍ 349-ാം സീരീസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറാണ് സമ്മാനമായി ലഭിച്ചത്. 34കാരനായ വരുണ്‍ ഓണ്‍ലൈന്‍ വഴി ജനുവരി ഒന്നിന് വാങ്ങിയ 1720 എന്ന ടിക്കറ്റ് നമ്പറാണ് സമ്മാനാര്‍ഹനാക്കിയത്. 2011ലാണ് വരുണ്‍ യുഎസിലേക്ക് താമസം മാറിയത്. ഒരു വര്‍ഷത്തിലധികമായി അദ്ദേഹം ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്