ലഖ്‌നൗ: തോക്ക് ഉപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാക്കളെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഹാപൂരിലാണ് വിചിത്രമായ കേക്കുമുറി നടന്നത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പിറന്നാള്‍ ആഘോഷത്തിന് നിരവധി പേര്‍ എത്തിയിരുന്നു. ഇവരുടെ മുന്നില്‍വച്ച് രണ്ട് പേര്‍ ചേര്‍ന്ന് പിറന്നാള്‍ കേക്ക് തോക്ക് കൊണ്ട് മുറിക്കുന്നതാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. കേക്ക് മുറിക്കുന്ന ആളുകളുടെ മുഖം വ്യക്തമായിതിനാല്‍ പൊലീസിന് പ്രതികളെ പിടികൂടാന്‍ എളുപ്പമാവുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും കേക്ക് മുറിക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തതായും ഹാപൂര്‍ പോലീസ് ട്വീറ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാളായ ഷാനവാസിന്റെ ജന്മദിനാഘോഷമാണ് നടന്നത്. സുഹൃത്ത് ഷാക്കിബും തോക്ക് ഉപയോഗിച്ച് കേക്ക് മുറിച്ചിരുന്നു.
Only in Uttar Pradesh . For cutting a birthday cake with a country made pistol , two men under arrest , says the @hapurpolice . And story slug from colleague in Hapur - तमंचे पे डिस्को तो देखा होगा ,अब तमंचे पर केक देखिए*
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates