കശ്മീരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു എഎൻഐ
India

ജമ്മു കശ്മീരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു

ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍. ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

രാവിലെ ആറരയോടെ ജില്ലാ ആസ്ഥാനത്തെ കാളിമാതാ ക്ഷേത്രത്തിന് പുറത്ത് പൊലീസ് വാനിനുള്ളിലാണ് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വടക്കന്‍ കശ്മീരിലെ സോപോറില്‍ നിന്ന് ജമ്മു മേഖലയിലെ റിയാസി ജില്ലയിലെ തല്‍വാരയിലെ സബ്സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് (എസ്ടിസി) പോകുകയായിരുന്ന പൊലീസുകാരാണ് മരിച്ചത്.

ഡ്രൈവറായ കോണ്‍സ്റ്റബിലും ഹെഡ് കോണ്‍സ്റ്റബിളുമാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോരാടും, തമിഴ്‌നാട് പോരാടും'; മണ്ഡലപുനര്‍നിര്‍ണയത്തിൽ പ്രതിഷേധം, കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ച് എംകെ സ്റ്റാലിന്‍ - വിഡിയോ

നിര്‍ണ്ണായക ബില്ലുകള്‍ പാസ്സാക്കാന്‍ കേന്ദ്രത്തിന് പ്രതിപക്ഷ പിന്തുണ അനിവാര്യം; പാര്‍ലമെന്റിലെ അംഗങ്ങളുടെ കണക്ക് ഇപ്രകാരം

'നാട്ടുകാരെ കൊണ്ട് പറയിക്കരുത്, സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ട'; മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ

കണ്ണൂരില്‍ കരുത്ത് ചോര്‍ന്ന് സുധാകരന്‍, തന്ത്രപൂര്‍വം നിലപാട് മാറ്റം; സതീശനെ വെട്ടാന്‍ 'കുളം കലക്കി മീന്‍ പിടിക്കല്‍ തന്ത്രം'

പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ,ദുരൂഹത തുടരുന്നു

SCROLL FOR NEXT