താനെയില്‍ കെട്ടിടം തകര്‍ന്നുവീണപ്പോള്‍, എഎന്‍ഐ 
India

അര്‍ദ്ധരാത്രി ഫ്‌ലാറ്റ് തകര്‍ന്നുവീണു, പിഞ്ചുകുഞ്ഞ് അടക്കം രണ്ടുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്- വീഡിയോ 

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് പിഞ്ചു കുഞ്ഞ് അടക്കം രണ്ടുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് പിഞ്ചു കുഞ്ഞ് അടക്കം രണ്ടുപേര്‍ മരിച്ചു.പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താനെയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. രണ്ടു നില ഫ്‌ലാറ്റാണ് തകര്‍ന്നുവീണത്. എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പുറമേ 40 വയസുള്ള ഒരു സ്ത്രീയുമാണ് മരിച്ചത്.

ആറു ഫ്‌ലാറ്റുകള്‍ ഉള്ള കെട്ടിടമാണ് തകര്‍ന്നുവീണതെന്ന് താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ താനെ ദുരന്ത പ്രതികരണ സേനയും അഗ്നിരക്ഷാ സേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  പരിക്കേറ്റവരില്‍ നാലുസ്ത്രീകള്‍ ഉള്‍പ്പെടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT