accident 
India

പ്രണയബന്ധം അധ്യാപകര്‍ വീട്ടില്‍ അറിയിച്ചു; സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ഥികള്‍

ജൂലൈ 19നാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 15 വയസ്സുകാരനായ ഷെയ്ഖ് റിസ്വാന്‍ ആത്മഹത്യ ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ഥികള്‍. ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് ആത്മഹത്യകള്‍ നടന്നത്. ഷെയ്ഖ് റിസ്വാനും കെ ഹന്‍സികയുമാണ് ആത്മഹത്യ ചെയ്തത്. മിയാപൂരിലെ മാധവ്നഗര്‍ കോളനിയിലെ സ്‌കൂളിലാണ് സംഭവം.

ജൂലൈ 19നാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 15 വയസ്സുകാരനായ ഷെയ്ഖ് റിസ്വാന്‍ ആത്മഹത്യ ചെയ്തത്. ജൂലൈ 24നാണ് ഹന്‍സികയും ഇതേ രീതിയില്‍ തന്നെ ആത്മഹത്യ ചെയ്തത്.

ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് വിവരം. വിദ്യാര്‍ഥികളുടെ ആത്മഹത്യയ്ക്കു പിന്നാലെ സ്‌കൂളിനു നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

റിസ്വാനും ഹന്‍സികയും അടുപ്പത്തിലായിരുന്നെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ഏറെ നേരം സംസാരിച്ചിരുന്നെന്നുമാണ് വിവരം. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം അറിഞ്ഞ് വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്തിലാണ് റിസ്വാന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Two suicides in private school in Hyderabad within days: Student suicides are a concerning issue highlighted by recent incidents in Hyderabad. Two tenth-grade students, Sheikh Rizwan and K. Hansika, committed suicide within days of each other, prompting protests and police investigation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചൈന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

'അഭിനയത്തിന്റെ ദൈവം, ഒരു സംവിധായകന് ഇതില്‍ കൂടുതല്‍ എന്താണ് സ്വപ്‌നം കാണാന്‍ കഴിയുക'; മോഹൻലാലിനെക്കുറിച്ച് നന്ദ കിഷോർ

SCROLL FOR NEXT