പ്രതീകാത്മക ചിത്രം 
India

'ടച്ചിങ്‌സ്' ആയി വിഷപ്പാമ്പിനെ ചുട്ടു തിന്നു; യുവാക്കള്‍ ആശുപത്രിയില്‍

മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ചത്ത എട്ടടിവീരനെ  ഭക്ഷിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ചത്ത വിഷപ്പാമ്പിന്റെ തലയും വാലും ഭക്ഷിച്ച യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ചത്ത എട്ടടിവീരനെ  ഭക്ഷിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇരുവരെയു ബന്ധുക്കളാണ് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി കോര്‍ബനഗരത്തിലെ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. 

സംഭവത്തെ കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ;  ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാങ്കന്‍ പാറയില്‍ താമസിക്കുന്ന ഒരു വീട്ടില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പാമ്പിനെ തീയിട്ട് കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിച്ചു. മദ്യലഹരിയില്‍ നടന്നുവന്ന യുവാക്കളായ രാജുവും ഗഡ്ഡുവും റോഡില്‍ ചത്തുകിടന്ന പാമ്പിനെ ഭക്ഷിക്കുകയായിരുന്നു. രാജു പാമ്പിന്റെ തലയും ഗുഡ്ഡു വാലും ഭക്ഷിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജുവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി