റിയാസ് അത്താരി 
India

'കനയ്യലാലിന്റെ കൊലയാളി ബിജെപി അംഗം'; ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്, നുഴഞ്ഞുകയറിയതെന്ന് ബിജെപി

പ്രതികളില്‍ ഒരാളായ റിയാസ് അത്താരി ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉദയ്പുരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ ബിജെപി അംഗമാണെന്ന് കോണ്‍ഗ്രസ്. പ്രതികളില്‍ ഒരാളായ റിയാസ് അത്താരി ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പുറത്തുവിട്ടു. 

റിയാസ് അത്താരിക്കു ബിജെപിയുമായുള്ള ബന്ധം മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെന്ന് പവന്‍ ഖേര പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പം അത്താരി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഖേര പറഞ്ഞു.

ബിജെപി നേതാക്കളായ ഇര്‍ഷാദ് ചെയിന്‍വാല, മുഹമ്മദ് താഹിര്‍ എന്നിവര്‍ക്കൊപ്പം അത്താരി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്ന് പവന്‍ ഖേര പറഞ്ഞു. രാജസ്ഥാനിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ഗുലാബ് ചന്ദ് കതാരിയയുടെ പല പരിപാടികളിലും കത്താരി പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരമെന്നും ഖേര പറഞ്ഞു. ബിജെപി ബന്ധം പുറത്തുവന്നപ്പോഴാണ് കേസ് തിരക്കു പിടിച്ച് എന്‍ഐഎയെ ഏല്‍പ്പിച്ചതെന്ന് ഖേര ആരോപിച്ചു.

ഖേരയുടെ ആരോപണം വ്യാജ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. ഉദയ്പുരിലെ കൊലയാളികള്‍ക്കു ബിജെപിയുമായി ബന്ധമില്ലെന്ന് മാളവ്യ ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ്എല്‍ടിടിഇ കോണ്‍ഗ്രസിലേക്കു നുഴഞ്ഞുകയറിയപോലെ നുഴഞ്ഞുകയറാനായിരുന്നു അവരുടെ ശ്രമമെന്ന് മാളവ്യ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

'ഇത് പറയാൻ എനിക്ക് ചമ്മലാണ്, ത്രസിപ്പിക്കുന്ന രം​ഗങ്ങൾ ഒന്നും ഉണ്ടാകില്ല'; സബ്സ്ക്രിപ്ഷൻ ആരംഭിച്ചുവെന്ന് നടി മഞ്ജു പത്രോസ്

ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

ബ്രസീല്‍ ആരാധകര്‍ 'ഹാപ്പി'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം; കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭാര്യ

SCROLL FOR NEXT