ഫയല്‍ ചിത്രം 
India

ഉദ്ധവ് താക്കറെ, നിങ്ങള്‍ തോറ്റു, കളി തുടങ്ങിയിട്ടേയുള്ളൂ; വെല്ലുവിളിച്ച് അര്‍ണബ് ഗോസ്വാമി

ഉദ്ധവ് താക്കറെ, കളി തുടങ്ങിയിട്ടേയുള്ളൂ; വെല്ലുവിളിച്ച് അര്‍ണബ് ഗോസ്വാമി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച്, ജയില്‍ മോചിതനായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ഉദ്ധവ് താക്കറെയെ തോറ്റെന്നും കളി തുടങ്ങിയിട്ടേ ഉള്ളെന്നും അര്‍ണബ് പറഞ്ഞു. ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായി ജയില്‍ മോചിതനായിനു പിന്നാലെ ചാനല്‍ സ്റ്റുഡിയോയില്‍ എത്തിയായിരുന്നു അര്‍ണബിന്റെ വെല്ലുവിളി.

''ഉദ്ധവ് താക്കറെ, കേള്‍ക്കൂ, നിങ്ങള്‍ തോറ്റിരിക്കുന്നു. നിങ്ങളെ തോല്‍പ്പിച്ചിരിക്കുന്നു. പഴയ ഒരു കള്ളക്കേസിലാണ് നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തത്. ഇതുവരെ നിങ്ങള്‍ അതിന് എന്നോട് ഖേദം പ്രകടിപ്പിച്ചിട്ടില്ല'' അര്‍ണബ് പറഞ്ഞു.

'' കളി തുടങ്ങിയിട്ടേയുള്ളൂ'' രാജ്യത്തെ എല്ലാ ഭാഷകളിലും ചാനല്‍ തുടങ്ങുമെന്നും ഇനിയും അറസ്റ്റിലായാല്‍ ജയിലില്‍ കിടന്നും ചാനല്‍ തുടങ്ങുമെന്നും അര്‍ണബ് പറഞ്ഞു. രാജ്യാന്തര മാധ്യമ രംഗത്തും തന്റെ സാന്നിധ്യം ഉണ്ടാവുമെന്ന് അര്‍ണബ് പറഞ്ഞു.

സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി എട്ടരയോടെയാണ് അര്‍ണബ് ജയില്‍ മോചിതനായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT