യുജിസി ആസ്ഥാനം ഫയല്‍
India

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാർഥികൾക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്ത് ഫലം പരിശോധിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യുജിസി നെറ്റ് ജൂൺ പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. പരീക്ഷാർഥികൾക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പ്രവേശിച്ച് സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്ത് ഫലം പരിശോധിക്കാം.

സെപ്തംബർ 9, 11 തീയതികളിൽ താത്കാലിക ഉത്തരസൂചിക പുറത്തിറക്കിയത്. ഇതിന് പിന്നാലെ സൈറ്റിൽ കൊടുത്ത അന്തിമ ഉത്തര സൂചിക അനുസരിച്ച് ഏകദേശം ഫലം എന്താകുമെന്ന് പരീക്ഷാർഥികൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും.

ജൂൺ മാസം നടത്തേണ്ടിയിരുന്ന നെറ്റ് പരീക്ഷ ഓഗസ്റ്റ് 21, 22, 23, 27, 28, 29, 30, സെപ്റ്റംബർ 2, 3, 4, 5 തീയതികളിലേക്ക് പുനഃക്രമീകരിച്ചാണ് നടത്തിയത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് (സിബിടി) നടത്തിയത്.

എൻടിഎയുടെ വെബ്‌സൈറ്റിൽ ഹോം പേജിലെ യുജിസി നെറ്റ് ജൂൺ 2024 റിസൽറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫലം അറിയാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ചെയ്താൽ സ്‌ക്രീനിൽ തെളിഞ്ഞുവരുന്ന സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധീരനെയും പ്രതാപനെയും കുറിച്ചാണോ പറഞ്ഞത്?; പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെന്ന് മുഖ്യമന്ത്രി പറയണം'

ഓൺലൈൻ വഴി ചിത്രം പ്രചരിപ്പിച്ച് അനാശാസ്യ പ്രവർത്തനം; യുവതികളടക്കം 12 ബംഗ്ലാദേശികൾ ബംഗളൂരുവിൽ പിടിയിൽ

പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

'ഞാന്‍ ചത്താല്‍ ശവം പോലും കാണരുത്, എന്നെ വെറുതെ വിടൂ'; നിന്റെ ഭാവിയെ ബാധിക്കുന്ന രഹസ്യങ്ങളുണ്ട്; കിച്ചുവിനെതിരെ രേണു

ഉമ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാള്‍; ഓളം വെട്ടി നടക്കരുതെന്ന് പറഞ്ഞത് അവരോട് അല്ല; വിശദീകരിച്ച് തിരുവഞ്ചൂര്‍