യുജിസി നെറ്റ് നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു ഫയല്‍ ചിത്രം
India

യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് പരീക്ഷകള്‍ നടക്കുക. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പുതുക്കിയ തീയ്യതികള്‍ പ്രഖ്യാപിച്ചത്.

ചോദ്യപേപ്പറുകള്‍ ചോര്‍ന്നതില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സിബിഐ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഇന്നലെ ബിഹാറില്‍ നിന്നും രണ്ട് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തു. ബീഹാറിലെ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിടിയിലായവര്‍ എന്‍ടിഎയുടെ സിറ്റി കോര്‍ഡിനേറ്റര്‍മാരാണ്. രാത്രിയോടുകൂടി അറസ്റ്റ് ചെയ്ത ഇവരെ പട്‌നയിലേക്ക് എത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും. നീറ്റ് ക്രമക്കേടില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT