Nirav Modi 
India

നീരവ് മോദിക്ക് തിരിച്ചടി, ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജിയില്‍ ഇടപെടാതെ ലണ്ടന്‍ കോടതി

കോടതി നിലപാട് എടുത്തതോടെ ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണം എന്ന ആവശ്യത്തില്‍ രാജ്യംവിട്ട സാമ്പത്തിക കുറ്റവാളി നീരവ് മോദിക്ക് തിരിച്ചടി. ഇക്കാര്യം ആവശ്യപ്പെട്ട് നീരവ് മോദി നല്‍കിയ അപേക്ഷയില്‍ ലണ്ടന്‍ കോടതി ഇടപെട്ടില്ല. ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസ് കിങ്‌സ് ബെഞ്ച് ലണ്ടനാണ് ഹര്‍ജിയില്‍ ഇടപെടാതെ മാറ്റിയത്. ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലണ്ടന്‍ കോടതിയുടെ നടപടി. കോടതി നിലപാട് എടുത്തതോടെ ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സിബിഐ ആണ് നിലവില്‍ നീരവ് മോദിയുമായി ബന്ധപ്പെട്ട കേസില്‍ ഇടപെടല്‍ നടത്തുന്നത്.

ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളില്‍ നിന്നും കടുത്ത പീഡനങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കേസ് പുനഃപരിശോധിക്കണമെന്നുമായിരുന്നു 54-കാരനായ നീരവ് മോദിയുടെ വാദം. നീരവ് മോദിയുടെ കേസ് അന്താരാഷ്ട്ര ശ്രദ്ധയിലുള്ളതാണെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ ഉറപ്പുകള്‍ ലംഘിക്കപ്പെടില്ലെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 6498.20 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ നേരത്തെ യു കെ തീരുമാനിച്ചിരുന്നു. 2019 മുതല്‍ യുകെയിലെ ജയില്‍ കഴിഞ്ഞുവരികയാണ്.

UK court rejects Nirav Modi's bid to stall extradition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം