വീഡിയോ ദൃശ്യത്തില്‍ നിന്ന് 
India

അമ്മാവന് പനീര്‍ കറി കിട്ടിയില്ല; വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്; വീഡിയോ വൈറല്‍

വടിയും ബെല്‍റ്റും വരെ ഉപയോഗിച്ച് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ പരസ്പരം തല്ലുന്നതും വീഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വരന്റെ അമ്മാവന് പനീര്‍ കിട്ടിയില്ലെന്ന പരാതിക്കു പിന്നാലെ വിവാഹ വിരുന്നില്‍ കൂട്ടയടി. വധുവിന്റെ കുടുംബമാണ് വിവാഹവിരുന്ന് സംഘടിപ്പിച്ചത്. വിരുന്നില്‍ വരന്റെ അമ്മാവന് പനീര്‍ കറി കിട്ടിയില്ലെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടാകുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.

ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. കൂട്ടയടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വടിയും ബെല്‍റ്റും വരെ ഉപയോഗിച്ച് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ പരസ്പരം തല്ലുന്നതും വീഡിയോയില്‍ കാണാം. 

കൂട്ടത്തല്ലിനിടെ വിളമ്പുകാരന്റെ വസ്ത്രം ധരിച്ച ഒരാളെ നിലത്തിട്ടു ചവിട്ടുകയും ചെയ്യുന്നുണ്ട്. വിരുന്നില്‍ പങ്കെടുക്കാനെത്തിയ അതിഥികളില്‍ ചിലര്‍ ഇരുകൂട്ടരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

കൂട്ടത്തല്ലില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനിടെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ ടെുത്തവരെ വിട്ടയച്ചുവെന്ന് പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT