കഴിഞ്ഞ ദിവസം രാത്രിയാണ് അടിവസ്ത്രം മാത്രം ധരിച്ചെത്തിയ നാലംഗ അണ്ടര്‍വെയര്‍ ഗ്യാങ് മോഷണം നടത്തിയത്.  പ്രതീകാത്മക ചിത്രം
India

'അണ്ടര്‍വെയര്‍ ഗ്യാങ്ങ്' ; അടിവസ്ത്രമിട്ട് എത്തി മോഷ്ടിച്ചത് 5 ലക്ഷത്തിന്റെ സ്വര്‍ണവും വാഴപ്പഴവും

അടിവസ്ത്രവും ബനിയനും ധരിച്ച നാലു മോഷ്ടാക്കള്‍ എത്തുന്നതിന്റേയും അതിക്രമിച്ച് കടക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര നാസിക്കിലെ മലേഗാവില്‍ ഗൗണ്‍ ഗാങ്ങിന്റെ കവര്‍ച്ചയാണ് അടുത്തിടെ വന്ന വാര്‍ത്തകള്‍. അതിന് പിന്നാലെയാണ് അണ്ടര്‍വെയര്‍ ഗ്യാങ്ങിന്റെ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് അടിവസ്ത്രം മാത്രം ധരിച്ചെത്തിയ നാലംഗ അണ്ടര്‍വെയര്‍ ഗ്യാങ് മോഷണം നടത്തിയത്. അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 70 ഗ്രാം സ്വര്‍ണവും വാഴപ്പഴവും ഇവര്‍ കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഒരു കോളജിലും വീട്ടിലുമാണ് സംഘം മോഷണം നടത്തിയത്.

അടിവസ്ത്രവും ബനിയനും ധരിച്ച നാലു മോഷ്ടാക്കള്‍ എത്തുന്നതിന്റേയും അതിക്രമിച്ച് കടക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്. ഒരു മോഷ്ടാവ് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതും മറ്റുള്ളവര്‍ വാതില്‍ തുറന്ന് അകത്ത് കയറുന്നതും സിസിടിവി വിഡിയോയില്‍ കാണാന്‍ കഴിയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടിവസ്ത്രം ധരിച്ചെത്തി മോഷണം നടത്തുന്നതിനാലാണ് ഇവരെ അണ്ടര്‍വെയര്‍ ഗ്യാങ്, ചഡ്ഡി ബനിയന്‍ ഗ്യാങ് എന്നീ പേരുകളില്‍ വിളിക്കുന്നത്. വിവിധയിടങ്ങളില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. മോഷണം നടത്തുന്ന സമയത്ത് ആളുകളെ ഭയപ്പെടുത്തുന്നതിനായി ആയുധങ്ങളും ഇവരുടെ പക്കലുണ്ട്.

സ്ത്രീകളുടെ വസ്ത്രങ്ങള്‍, ഗൗണുകള്‍ എന്നിവ ധരിച്ച് മോഷണം നടത്തുന്ന ഗൗണ്‍ഗ്യാങിന്റെ കവര്‍ച്ചക്ക് പിന്നാലെയാണ് ഇത്. ഗൗണ്‍ ഗ്യാങ് സംഘം വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നും ഇവര്‍ പണം മോഷ്ടിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'കട്ട പ്രതികാരം' കാണണോ? ഇഷാന്റെ 'മാസ്' ബാറ്റിങ്, 'വിസിൽപ്പോട്' കളിയാക്കൽ, പുറത്തു പോകാൻ കൈ ആം​ഗ്യം! (വിഡിയോ)

പെന്‍ഷനാവുന്നവര്‍ക്ക് ഇനി ടെന്‍ഷന്‍ വേണ്ട!, വരുമാനം കൂട്ടാം; എന്‍പിഎസില്‍ പുതിയ ഇന്‍കം സ്‌കീം, വിശദാംശങ്ങള്‍

'അനിയനെ ഭാര്യ തല്ലി, അവള്‍ കുഞ്ഞുമായി പോയ അന്ന് അവന്‍ ആത്മഹത്യ ചെയ്തു; രവിയെ എനിക്ക് മനസിലാകും'; പിന്തുണച്ച് റീഹാന

അപ്പനിൽ നിന്ന് മക്കൾക്ക് കിട്ടുന്ന 5 സ്വഭാവ സവിശേഷതകൾ

SCROLL FOR NEXT