പ്രതീകാത്മക ചിത്രം 
India

ജോലിയില്ലാതെ ജീവിതം വഴിമുട്ടി; മൂന്ന് മാസം പ്രായമായ കുഞ്ഞിനെ അമ്മ 10,000 രൂപയ്ക്ക് വിറ്റു

ജോലിയില്ലാതെ ജീവിതം വഴിമുട്ടി; മൂന്ന് മാസം പ്രായമായ കുഞ്ഞിനെ അമ്മ 10,000 രൂപയ്ക്ക് വിറ്റു

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂർ: മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ 10,000 രൂപയ്ക്കു വിറ്റ 22കാരി അറസ്റ്റിൽ. കാങ്കയത്താണ് ഞെട്ടിക്കുന്ന സംഭവം. കാങ്കയത്തിനു സമീപം കീരനൂരിൽ താമസിക്കുന്ന ദമ്പതിമാർക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു. 

മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയാണ്‌ ടെക്സ്റ്റൈൽ മിൽ തൊഴിലാളികൂടിയായ 22കാരി. കുഞ്ഞിനെ വനിതാ പൊലീസ്‌ രക്ഷപ്പെടുത്തി ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയെ ഏല്പിച്ചു.

22കാരി ഏഴ് മാസം മുമ്പ് ഭർത്താവുമായി പിരിയുകയും ഡ്രൈവറായി ജോലി ചെയ്യുന്ന തിരുനെൽവേലി സ്വദേശിയെ രണ്ടാമത് വിവാഹം ചെയ്തെന്നും പൊലീസ് പറഞ്ഞു. തുടർന്ന്, ഇയാളുമൊന്നിച്ച്‌ വാടക വീട്ടിലാണ്‌ താമസം. 

മൂന്ന് മാസം മുമ്പ്‌ നടന്ന പ്രസവത്തെത്തുടർന്ന് ഇവർക്ക് ജോലിക്കു പോകാൻ സാധിച്ചിട്ടില്ല. ലോക്ക്‌ഡൗൺ കാരണം ഭർത്താവിനും ജോലി നഷ്ടപ്പെട്ടു. തൊഴിൽരഹിതയായി ജീവിതം വഴിമുട്ടിയപ്പോഴാണ്‌ കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന്‌ ഇവർ മൊഴി നൽകിയതായി പൊലീസ്‌ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT