പ്രതീകാത്മക ചിത്രം 
India

തൊഴിലില്ലായ്മ; 2019ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 2,851 പേര്‍; മൂന്ന് വര്‍ഷത്തിനിടെ 24 ശതമാനം വര്‍ധന

തൊഴിലില്ലായ്മ; 2019ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 2,851 പേര്‍; മൂന്ന് വര്‍ഷത്തിനിടെ 24 ശതമാനം വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ മൂലം 2019ല്‍ രാജ്യത്ത് 2,851 പേര്‍ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2016നും 2019നും ഇടയില്‍ രാജ്യത്ത് തൊഴിലാല്ലായ്മയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം 24 ശതമാനമായി വര്‍ധിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കലുള്ള കണക്കാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനു കൈമാറിയത്.

2019ല്‍ കേരളത്തില്‍ നിന്ന് 81 മരണമാണ് തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമധികം പേര്‍ ജീവനൊടുക്കിയത് കര്‍ണാടകയിലാണ്, 553 പേര്‍. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് 452 പേരാണ് സംസ്ഥാനത്ത് 2019ല്‍ ആത്മഹത്യ ചെയ്തത്. തമിഴ്‌നാടാണ് മൂന്നാമത്. 251 പേരാണ് തമിഴ്‌നാട്ടില്‍ തൊഴിലില്ലാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. 

2016ല്‍ 2,298 പേരാണ് ആത്മഹത്യ ചെയ്തത്. 2017ല്‍ 2,404 പേരും ജീവനൊടുക്കി. 2018ല്‍ 2,741 പേര്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തു. അതേവര്‍ഷം കേരളത്തില്‍ 147 പേരാണ് ജീവനൊടുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT