നിര്‍മ്മല സീതാരാമന്‍ 
India

ലോക്ക്ഡൗണില്‍ പാവങ്ങള്‍ക്ക് കൈത്താങ്ങായി, ആത്മനിര്‍ഭര്‍ ഭാരത് തുടരും, ബജറ്റ് പ്രസംഗത്തിന് തുടക്കം

കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പാവങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചതായി ബജറ്റ് പ്രസംഗത്തിന് തുടക്കംകുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പാവങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചതായി ബജറ്റ് പ്രസംഗത്തിന് തുടക്കംകുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മുന്‍പ് ഒരിക്കലും നേരിടാത്ത സാഹചര്യത്തിലാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ലോക്ക്്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കി. നേരിട്ട് അക്കൗണ്ടില്‍ പണം എത്തിച്ചു. തൊഴില്‍ ഉറപ്പാക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് യോചന പ്രഖ്യാപിച്ചു. ഇതുവരെ 27.1 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിന് രണ്ടു വാക്‌സിനുകള്‍ ലഭ്യമാണ്. രണ്ടു വാക്‌സിന്‍ കൂടി ഉടന്‍ തന്നെ വിതരണത്തിന് എത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?