കേന്ദ്ര സഹമന്ത്രിയെ പാർട്ടി ഓഫീസിൽ പൂട്ടിയിട്ട് പ്രതിഷേധം/ എക്‌സ്‌ 
India

കേന്ദ്ര മന്ത്രിയെ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു; പരിഹസിച്ച് തൃണമൂൽ കോൺ​ഗ്രസ്, വിഡിയോ 

മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നു എന്ന് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പശ്ചിമ ബം​ഗാളിൽ കേന്ദ്ര സഹമന്ത്രിയെ പാർട്ടി ഓഫീസിൽ പൂട്ടിയിട്ട് ബിജെപി പ്രവർത്തകർ. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബാങ്കുര എംപിയുമായ സുഭാഷ്  സർക്കാരിയെ ആണ് പ്രവർത്തകർ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് നടപടി.

ജില്ലാ കമ്മിറ്റിയിലേക്ക് മന്ത്രി അടുപ്പക്കാരെ മാത്രം പരി​ഗണിക്കുന്നുവെന്നും പ്രവർത്തകർ ആരോപിച്ചു. ബാങ്കുരയിൽ മന്ത്രി യോ​ഗം ചേരുന്നതിനിടെ ഒരു കൂട്ടം പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചു കയറി മന്ത്രിയെ പൂട്ടിയിടുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് മന്ത്രിയെ പുറത്തിറക്കിയത്.

തുടർന്ന് ബിജെപി പ്രവർത്തകർക്കിടയിൽ സംഘർഷമുണ്ടായി. മന്ത്രിയെ പൂട്ടിയിട്ട ബിജെപി പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. എന്നാൽ ബംഗാള്‍ ബിജെപിയില്‍ തമ്മില്‍ തല്ല് മൂർധന്യത്തിലെത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം