പ്രതീകാത്മക ചിത്രം 
India

മകന്റെ രോഗം മാറാന്‍ നരബലി;  പത്തുവയസുകാരന്റെ കഴുത്തറുത്ത് മാറ്റി; താന്ത്രിക പൂജ; മൂന്ന് പേര്‍ പിടിയില്‍

മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ആണ്‍കുട്ടിയെ ദൈവപ്രീതിക്കായി കൊലപ്പെടുത്തിയതെതെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പത്തുവയസുകാരനെ നരബലി നല്‍കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പാര്‍സ ഗ്രാമത്തിലാണ് സംഭവം. കൃഷ്ണവര്‍മയുടെ മകന്‍ വിവേകിനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു. നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ അന്നു രാത്രി തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കഴുത്തറുത്തെടുത്ത നിലയിലായിരുന്നു മുൃതദേഹമെന്ന്  പൊലീസ് സൂപ്രണ്ട് പറഞ്ഞു

മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ആണ്‍കുട്ടിയെ ദൈവപ്രീതിക്കായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. മരിച്ച കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസ്സുള്ള മകനുണ്ടായിരുന്നു. നിരവധി തവണ പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ അനൂപ് ദുര്‍മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടിയെ നരബലി നടത്തുന്നത്. അനൂപിനൊപ്പം വിവേകിന്റെ അമ്മാവനും ചിന്താരമെന്ന പേരിലുള്ള മറ്റൊരാളും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ട്. മൂവരും ചേര്‍ന്ന് പാര ഉപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. 

പൊലീസ് അന്വേഷണത്തില്‍ പ്രതികളായ അനൂപ്, ചിന്താരം, വിവേകിന്റെ അമ്മാവന്‍ എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT