11 killed in multi-vehicle crash in Mirzapur 
India

ബ്രേക്ക് നഷ്ടമായി, ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങി കാര്‍ തകര്‍ന്നു; യുപിയില്‍ പൊള്ളലേറ്റ് 11 മരണം

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. ഡ്രമണ്ട്ഗഞ്ച് മേഖലയില്‍ ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് വാഹനാപകടം ഉണ്ടായത്.

ബുധനാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് ഉടന്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. ഡ്രമണ്ട്ഗഞ്ച് താഴ്വരയില്‍ നിന്ന് ലസോഡ ഭാഗത്തേക്ക് പോകുന്ന ഇറക്കത്തിലാണ് അപകടം നടന്നത്.

താഴേക്ക് വരികയായിരുന്ന ഒരു ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ രണ്ട് ട്രക്കുകള്‍ക്കിടയില്‍പ്പെട്ട ഒരു കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതിന് പിന്നാലെ മറ്റൊരു വാഹനം കൂടി ഇടിക്കുകയും അതിന് തീപിടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

തകര്‍ന്ന വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാന്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തീവ്രശ്രമം നടത്തി. 'ഇതുവരെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്,'- എസ്പി പറഞ്ഞു.

ബിഹാര്‍, മധ്യപ്രദേശ് രജിസ്ട്രേഷനുകളിലുള്ള ട്രക്കുകളും സോന്‍ഭദ്ര, മിര്‍സാപൂര്‍ ജില്ലകളില്‍ നിന്നുള്ള കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴുപേര്‍ മിര്‍സാപൂര്‍ സ്വദേശികളും മൂന്നുപേര്‍ മധ്യപ്രദേശ് സ്വദേശികളും ഒരാള്‍ സോന്‍ഭദ്ര സ്വദേശിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

UP: 11 killed in multi-vehicle crash in Mirzapur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിന്‍. സെക്രട്ടറി; എന്‍ പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി; ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി

സൂര്യനെല്ലി കാട്ടാന ആക്രമണം: മരിച്ച യുവതിയുടെ മക്കള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനം വകുപ്പ്

കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; എട്ടുവര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ താമസം; പ്രതിയെ പിടികൂടി പൊലിസ്

കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഓര്‍ഡിനറിയില്‍ മാത്രം; നാളെ 3 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി; ടെസ്റ്റില്‍ ഇന്ത്യയുടെ വലിയ വിജയം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല, ഒന്നിച്ചു പോരാടണം'; 15 മിനിറ്റ് പ്രസംഗവുമായി ഇന്ത്യ മുന്നണി യോഗത്തില്‍ രാഹുല്‍

SCROLL FOR NEXT