മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഫയൽ
India

60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആജീവനാന്ത സൗജന്യ യാത്ര; 'ലോക്മാതാ അഹില്യാബായ് മാതൃശക്തി' യോജനയുമായി യുപി സര്‍ക്കാര്‍

അറുപതിനു മുകളിൽ പ്രായമുള്ള സ്ത്രീകള്‍ക്ക് ആധാര്‍ കാര്‍ഡോ, വോട്ടര്‍ ഐഡി കാര്‍ഡോ കാണിച്ച് സൗജന്യ യാത്ര ചെയ്യാവുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ലഖ്‌നൗ: 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന സ്ത്രീകള്‍ക്ക് ആജീവനാന്ത സൗജന്യ യാത്ര അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 'ലോക്മാതാ അഹില്യാബായ് മാതൃശക്തി യോജന' എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. യുപി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളിലാണ്, 60 ഓ, അതിനു മുകളിലോ പ്രായമുള്ള സ്ത്രീകള്‍ക്ക് ആജീവനാന്തം സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഒരു കോടിയോളം വരുന്ന വനിതകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് യുപി ഗതാഗതമന്ത്രി ദയാശങ്കര്‍ സിങ് പറഞ്ഞു. അറുപതോ, അതിനു മുകളിലോ പ്രായമുള്ള സ്ത്രീകള്‍ക്ക് ആധാര്‍ കാര്‍ഡോ, വോട്ടര്‍ ഐഡി കാര്‍ഡോ കാണിച്ച് സൗജന്യ യാത്ര ചെയ്യാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച നിര്‍വഹിക്കും.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള ആജീവനാന്ത സൗജന്യ യാത്രയ്ക്ക് പുറമെ, രക്ഷാബന്ധന്‍ ഉത്സവത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും മുന്‍വര്‍ഷങ്ങളിലേതിനു സമാനമായി പ്രത്യേക സൗജന്യ ബസ് യാത്രയും യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 27ന് രാവിലെ 6 മണി മുതല്‍ ഓഗസ്റ്റ് 29ന് അര്‍ധരാത്രി 12 മണി വരെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്.

UP Cabinet approves lifelong free bus travel for women aged 60 and above

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

'അശ്വിന്‍ ഐടി ജോലി രാജിവച്ചു, ഇപ്പോള്‍ ഓ ബൈ ഓസിയുടെ സിഇഒ'; എന്തുകൊണ്ട് രാജിവച്ചുവെന്നും ദിയ കൃഷ്ണ

വിശപ്പുണ്ടോ അതോ വെറുതെ കഴിക്കുന്നതാണോ? തിരിച്ചറിയാൻ ഈ വഴികൾ പരീക്ഷിക്കാം