Yogi Adityanath  file
India

സൗജന്യ സ്കൂട്ടി, കൂടെ 5 ലിറ്റർ പെട്രോളും! ബിരുദധാരികളായ വിദ്യാർഥികൾക്ക് പുതിയ പദ്ധതിയുമായി യോഗി സർക്കാർ

ഓരോ സർവ്വകലാശാലയിലെയും കോളേജുകളിലെയും അവസാന വർഷ ബിരുദ കോഴ്‌സുകളിൽ പഠിക്കുന്ന മിടുക്കികളായ മികച്ച 5 ശതമാനം പെൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ പ്രഖ്യാപനങ്ങളുമായി യോഗി ആദിത്യനാഥ് സർക്കാർ. ബിരുദം പൂർത്തിയാക്കുന്ന മിടുക്കികളായ വിദ്യാർഥിനികൾക്ക് സൗജന്യമായി സ്കൂട്ടറുകൾ നൽകുന്ന 'റാണി ലക്ഷ്മിഭായി സ്കൂട്ടി പദ്ധതി'ക്ക് ചൊവ്വാഴ്ച ചേർന്ന യോഗി മന്ത്രിസഭ അംഗീകാരം നൽകി.ഓരോ സർവ്വകലാശാലയിലെയും കോളജുകളിലെയും അവസാന വർഷ ബിരുദ കോഴ്‌സുകളിൽ പഠിക്കുന്ന മിടുക്കികളായ മികച്ച 5 ശതമാനം പെൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ഗ്രാമീണ മേഖലകളിലെ ഇന്ധന ലഭ്യതയും സർവീസ് സെന്ററുകളുടെ ലഭ്യതയും കണക്കിലെടുത്ത് പെട്രോൾ വാഹനങ്ങളാണ് നൽകുന്നത്. ജിഇ.എം പോർട്ടൽ വഴിയാണ് വാഹനങ്ങൾ വാങ്ങുന്നത്. സ്കൂട്ടറിന് പുറമെ രജിസ്ട്രേഷൻ ചെലവ്, കോംപ്രഹെൻസീവ് ഇൻഷുറൻസ്, ഐഎസ്ഐ മാർക്കുള്ള ഹെൽമെറ്റ്, ആവശ്യമായ അനുബന്ധ സാമഗ്രികൾ, തുടക്കത്തിൽ ഉപയോഗിക്കാൻ 5 ലിറ്റർ പെട്രോൾ എന്നിവയും സർക്കാർ സൗജന്യമായി നൽകും. വാർഷിക വരുമാനം 12 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥിനികൾക്കാണ് യോഗ്യത. എന്നാൽ ഭിന്നശേഷിക്കാർ, രക്തസാക്ഷികളുടെ മക്കൾ, നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികൾ എന്നിവർക്ക് മാർക്കിന്റെയോ വരുമാനത്തിന്റെയോ മുൻഗണനാ നിബന്ധനകളിൽ ഇളവുണ്ടാകും. പദ്ധതിക്കായി 400 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിലൂടെ 50,000-ത്തോളം പെൺകുട്ടികൾക്ക് പ്രയോജനം ലഭിക്കും.

Ahead of the upcoming Assembly elections, the Uttar Pradesh Cabinet chaired by Chief Minister Yogi Adityanath approved 18 major proposals on Tuesday, including the guidelines for the Rani Lakshmibai Scooty Scheme to provide free petrol-powered scooters to meritorious female graduate students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചര്‍ച്ചയ്ക്കായി ഇങ്ങോട്ട് വരണം; ഇനി ഒരുമന്ത്രിയുടെയും ഓഫീസിലേക്ക് ഇല്ലെന്ന് സിജെപി

വെയ്റ്റ് നോക്കി, കപ്പുമായി എത്തിയ റൂയിസിനും ഗാവിക്കും കൊടുത്തത് 140 കിലോ തക്കാളി, ജന്മനാട്ടില്‍ വേറിട്ട സ്വീകരണം, പിന്നില്‍... (വിഡിയോ)

സിവിൽ എൻജിനീയറിങ് കഴിഞ്ഞോ? സർക്കാർ സ്ഥാപനത്തിൽ അപ്രന്റീസ്ഷിപ്പിന് അവസരം; വിവിധ ജില്ലകളിൽ ഒഴിവ് !

'ഭാവി തലമുറയെ തകര്‍ത്തു തരിപ്പണമാക്കരുത്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി സിനിമാ ലോകം

വിസയില്ലാതെ 188 രാജ്യങ്ങളിലേക്ക് പോകാം; പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ യുഎഇക്ക് വന്‍മുന്നേറ്റം