കൊലപാതകം നടന്ന സ്‌കൂളിന് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍/ ചിത്രം: ട്വിറ്റര്‍ 
India

സീറ്റ് മാറിയിരുന്നതിനെ ചൊല്ലി തര്‍ക്കം; യുപിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍വെച്ച് സഹപാഠി വെടിവെച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ പത്താംക്ലാസുകാരന്‍ സഹപാഠിയെ സ്‌കൂളില്‍വെച്ച് വെടിവെച്ചു കൊന്നു. ബുലന്ദ്ശഹര്‍ ജില്ലയിലാണ് സംഭവം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പത്താംക്ലാസുകാരന്‍ സഹപാഠിയെ സ്‌കൂളില്‍വെച്ച് വെടിവെച്ചു കൊന്നു. ബുലന്ദ്ശഹര്‍ ജില്ലയിലാണ് സംഭവം നടന്നത്. സീറ്റ് മാറിയിരുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. 

ബുധനാഴ്ച പതിനാല് വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ തമ്മില്‍ സീറ്റ് വിഷയത്തില്‍ തര്‍ക്കമുണ്ടായി. വ്യാഴാഴ്ച രാവിലെ അമ്മാവന്റെ തോക്കുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി തര്‍ക്കമുണ്ടാക്കിയ സഹപാഠിയെ വെടിവെയ്ക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മൂന്നുതവണയാണ് നിറയൊഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തലയിലും നെഞ്ചിലും വയറിലുമായാണ് വെടിവെച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തി വീണ്ടും വെടിയുതിര്‍ത്തു. അധ്യാപകര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കീഴടക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT