പ്രതീകാത്മക ചിത്രം 
India

അടിവയറ്റില്‍ കടുത്ത വേദന; പിത്താശയത്തിന് പകരം ഗര്‍ഭപാത്രം നീക്കി; ഡോക്ടര്‍ക്കെതിരെ കേസ്

പിത്താശയം നീക്കം ചെയ്യുന്നതിന് പകരം ഡോക്ടര്‍ യുവതിയുടെ ഗര്‍ഭപാത്രമാണ് നീക്കിയിരുന്നത്‌.

സമകാലിക മലയാളം ഡെസ്ക്


വാരാണസി:  വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. അശ്രദ്ധമായി ചികിത്സച്ചതിനെതിരെയാണ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്തത്. വാരാണസിയിലെ പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ പ്രവീണ്‍ തിവാരിയ്‌ക്കെതിരെയുള്ള
നടപടി. പിത്താശയം നീക്കം ചെയ്യുന്നതിന് പകരം ഡോക്ടര്‍ യുവതിയുടെ ഗര്‍ഭപാത്രമാണ് നീക്കിയിരുന്നത്‌.

2020ല്‍ അടിവയറ്റില്‍ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഉഷ ഗ്രാമത്തിലെ ആശാവര്‍ക്കറെ സമീപിച്ചിത്. അവര്‍  യുവതിയെ സ്വകാര്യ നഴ്‌സിങ് ഹോമില്‍ എത്തിച്ചോപ്പള്‍ ഡോക്ടര്‍ യുവതിയുടെ പിത്താശയത്തില്‍ കല്ലുണ്ടെന്ന് കണ്ടെത്തി. ഇതിനായി 2020 മെയ് 28ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വേദന കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടുദിവസത്തിനകം യുവതി ആശുപത്രി വിട്ടു.

ഈ വര്‍ഷം മാര്‍ച്ചില്‍ വീണ്ടും കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉഷ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയില്‍ യുവതിയുടെ പിത്താശയത്തില്‍ കല്ല് കണ്ടെത്തി. പരിശോധനയ്ക്കിടെ യുവതിയുടെ ഗര്‍ഭപാത്രം നീക്കിയതായും ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അറിഞ്ഞ ഉഷ നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെത്തി ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും പ്രവീണ്‍ തിവാരി ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT