കർഷകരെ ലക്ഷ്യമാക്കി നീങ്ങുന്ന കടുവയുടെ ദൃശ്യം 
India

ബൈക്കിലെത്തിയ കർഷകർക്ക് നേരെ കടുവ; ഒടുവിൽ-വിഡിയോ

ഉത്തര്‍പ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കര്‍ഷകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കര്‍ഷകര്‍. കുറ്റിക്കാടിന് ഇടയിലൂടെ കടുവ പതുങ്ങി വരുന്നത് കണ്ട് അപകടം മണത്ത കര്‍ഷകര്‍ വന്നവഴി മടങ്ങിപ്പോകാന്‍ ബൈക്ക് തിരിച്ച് നിര്‍ത്തി. കര്‍ഷകരെ ലക്ഷ്യമിട്ട് കടുവ നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

പിലിഭിത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കാസ് വാന്‍ ആണ് എക്‌സില്‍ പങ്കുവെച്ചത്. കര്‍ഷകന്‍ തന്റെ ബൈക്കില്‍ ഇരിക്കുന്നതും മറ്റൊരാള്‍ അയാളുടെ അരികില്‍ നില്‍ക്കുന്നതുമാണ് വിഡിയോയുടെ തുടക്കം. കുറച്ച് ചുവടുകള്‍ അകലെ പതുങ്ങിയിരിക്കുന്ന കടുവയെക്കുറിച്ച് അറിയാതെയാണ് ഇവര്‍ അവിടെ നില്‍ക്കുന്നത്.

കുറ്റിക്കാടില്‍ നിന്ന് പുറത്തുവന്ന് കര്‍ഷകര്‍ക്ക് നേരെ കടുവ നടന്നുനീങ്ങിയതോടെ, കര്‍ഷകര്‍ അപകടം മണത്തു. ഉടന്‍ തന്നെ ബൈക്ക് തിരിച്ച ശേഷം എപ്പോള്‍ വേണമെങ്കിലും വന്നവഴി മടങ്ങിപ്പോകാന്‍ പാകത്തിന് തയ്യാറെടുത്ത് നിന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് അതിശയിപ്പിക്കുന്നതായിരുന്നു. കടുവ നടത്തം നിര്‍ത്തി പാതയില്‍ അലസമായി കിടന്നു. കര്‍ഷകരെ പിന്തുടരുന്നതിനുപകരം ശാന്തമായി കടുവ കിടക്കുന്നതാണ് വിഡിയോയുടെ അവസാനം. സഹവര്‍ത്തിത്വം ഇങ്ങനെയാണ് കാണപ്പെടുന്നത് എന്ന കുറിപ്പ് സഹിതമാണ് പര്‍വീണ്‍ കാസ് വാന്‍ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT