യോഗി ആദിത്യനാഥ് , ഫയല്‍ ചിത്രം 
India

വൃന്ദാവനിലും മഥുരയിലും 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസവും നിരോധിച്ച് യോഗി സര്‍ക്കാര്‍

മഥുരയ്ക്കും വൃന്ദാവനും പത്ത് കിലോമീറ്റര്‍ പരിധിയിലാണ് മദ്യത്തിനും ഇറച്ചിക്കും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ തീര്‍ഥാടന കേന്ദ്രങ്ങളായ മഥുരയ്ക്കും വൃന്ദാവനും പത്ത് കിലോമീറ്റര്‍ പരിധിയില്‍ മദ്യത്തിനും ഇറച്ചി വില്‍പ്പനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ ഉത്തരവിറക്കി.

തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക്  സമീപം മദ്യവും മാംസവില്‍പ്പനയും നിരോധിക്കുമെന്ന് യോഗി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തിയവര്‍ പാല്‍വില്‍പ്പനയിലേക്ക് ശ്രദ്ധതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൃഷ്‌ണോത്സവം പരിപാടിയില്‍ സംബന്ധിക്കുന്നതിനിടെയാണ് തീര്‍ഥാടന കേന്ദ്രത്തിന് സമീപം മദ്യവും മാംസവും നിരോധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'ഈ പോക്കാണ് പോകുന്നതെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് നോക്കിയാല്‍ മതി'; എ കെ ബാലന് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍

'അയാള്‍ എന്നെ കാറില്‍ തട്ടിക്കൊണ്ടു പോയി, അറസ്റ്റ് ചെയ്യുമ്പോള്‍ വിളിച്ച് പറഞ്ഞത്...'; ദുരനുഭവം ഓര്‍ത്തെടുത്ത് നമിത

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 70 lottery result

ചോറിന് മുൻപ് ഒരു ബൗൾ സാലഡ്, പ്രമേഹ രോ​ഗികളിൽ ഷു​ഗർ സ്പൈക്ക് ഒഴിവാക്കാൻ മികച്ചത്