പ്രതീകാത്മക ചിത്രം 
India

പാമ്പിനെ കൊന്നുതീയിട്ടു; യുവാവിനെതിരെ കേസ്

. പാമ്പിനെ കൊന്ന ശേഷം തീയിടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥനായ കൃഷ്ണ കുമാര്‍ യാദവ് നല്‍കിയ പരാതിയിലാണ് കേസ്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  പാമ്പിനെ കൊന്ന ശേഷം തീയിട്ടതിന് യുവാവിനെതിരെ കേസ് എടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ബിസൗലി ജില്ലയിലാണ് സംഭവം. സുഹൈബ് എന്നയാള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പാമ്പിനെ കൊന്ന ശേഷം തീയിടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥനായ കൃഷ്ണ കുമാര്‍ യാദവ് നല്‍കിയ പരാതിയിലാണ് കേസ്. 

സുഹൈബ് പാമ്പിനെ കൊലപ്പെടുത്തിയ വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് സംഘടനയിലെ പ്രവര്‍ത്തകരുമായി സ്ഥലത്തെത്തി. എന്നാല്‍ അവിടെ അതിന്റെ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കൃഷ്ണകുമാര്‍ യാദവ് പറഞ്ഞു. 

സൂഹൈബിനെതിരെ വന്യജീവി സംരക്ഷണനിയമപ്രകാരം കേസ് എടുത്തതായി ബിസൗലി എസ്എച്ച്ഒ സഞ്ജീവ് കുമാര്‍ ശുക്ല പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്

ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യ; പ്രണവി ഊര്‍സിന് സ്വർണം!

ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ