പ്രതീകാത്മക ചിത്രം 
India

സുഹൃത്തിന്റെ വേര്‍പാട് താങ്ങാനായില്ല; യുവാവ് ചിതയില്‍ ചാടി മരിച്ചു

രാവിലെ 11 മണിയോടെ യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ചടങ്ങില്‍ ആനന്ദും പങ്കെടുത്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അര്‍ബുദം ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവ് ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ചടങ്ങ് കഴിഞ്ഞ് ബന്ധുക്കള്‍ മടങ്ങുന്നതിനിടെ ഇയാള്‍ ചിതയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആനന്ദ് (40) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ അടുത്ത സുഹൃത്തായിരുന്നു നാഗ്ല ഖാന്‍ഗര്‍ സ്വദേശി അശോക്. അര്‍ബുദ ബാധിതനായിരുന്ന അശോക് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. രാവിലെ 11 മണിയോടെ യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ചടങ്ങില്‍ ആനന്ദും പങ്കെടുത്തിരുന്നു.

ആളുകള്‍ ശ്മശാനത്തില്‍ നിന്നും പുറത്തിറങ്ങുന്നതിനിടെ, ആനന്ദ് പെട്ടെന്ന് ചിതയിലേക്ക് ചാടി. ഉടന്‍ തന്നെ അവിടെയുള്ളവര്‍ ആനന്ദിനെ ചിതയില്‍ നിന്നെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും സാരമായി പൊള്ളലേറ്റ യുവാവ് മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT