പ്രയാഗ്‌രാജ് മെഡിക്കല്‍ കോളജില്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍/ പിടിഐ ചിത്രം 
India

ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് രോഗികള്‍, പ്രതിദിന കോവിഡ് ബാധിതര്‍ 18,000 കടന്നു; തമിഴ്‌നാട്ടിലും രാജസ്ഥാനിലും രൂക്ഷം 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു എന്ന് വ്യക്തമാക്കി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്  ആശങ്ക ഉണര്‍ത്തുന്ന കണക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു എന്ന് വ്യക്തമാക്കി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്  ആശങ്ക ഉണര്‍ത്തുന്ന കണക്കുകള്‍. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 18,000ലധികം പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ 4228 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 7000ലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 6984 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ പുതുതായി 5528 പേര്‍ക്കാണ് രോഗം പിടിപെട്ടത്.

ഗോവ, ഉത്തരാഖണ്ഡ് പോലെ താരതമ്യേന ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡില്‍ പ്രതിദിന കോവിഡ് ബാധിതര്‍ രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. കര്‍ണാടകയില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 20,000 കോവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്‍ജിന്‍; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'

ലക്ഷ്യം 30,200 കോടി രൂപ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ജിയോ; 21ന് തുടക്കമാകും