പ്രതീകാത്മക ചിത്രം 
India

പിതാവ് മറ്റൊരു സ്ത്രീക്കൊപ്പം കിടപ്പുമുറിയില്‍; വെടിയുതിര്‍ത്ത് മകന്‍, കേസ് 

പിതാവ് മറ്റൊരു സ്ത്രീക്കൊപ്പം കിടപ്പുമുറിയില്‍; വെടിയുതിര്‍ത്ത് മകന്‍, കേസ് 

സമകാലിക മലയാളം ഡെസ്ക്

ഇറ്റാവ: മറ്റൊരു സ്ത്രീക്കൊപ്പം കിടപ്പുമുറിയില്‍ കണ്ട അച്ഛനെ മകന്‍ വെടിവച്ചിട്ടു. ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 

വീട്ടില്‍ നിന്നു വഴക്കുണ്ടാക്കി ഇറങ്ങിയ വിശാല്‍ എന്ന പത്തൊന്‍പതുകാരനാണ്, പിതാവിനു നേരെ വെടിയുതിര്‍ത്തത്. പിതാവ് രാകേഷ് ശക്യ അടുത്തൊരു സ്ത്രീയുടെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞ് വിശാല്‍ അങ്ങോട്ടു പോവുകയായിരുന്നു. അവിടെ കിടപ്പുമുറിയിലാണ് ഇരുവരെയും കണ്ടത്. അച്ഛനും മകനും തമ്മില്‍ സ്ത്രീയുടെ വീട്ടില്‍ വച്ച് രൂക്ഷമായ തര്‍ക്കമുണ്ടായി. വാക്കുതര്‍ക്കത്തിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വിശാല്‍ ഇരുവരെയും വെടിവയ്ക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. വിശാലിനെ കണ്ടെത്താനായിട്ടില്ല. വെടിയേറ്റ പിതാവിനെയും സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

SCROLL FOR NEXT