സംഘം വീട്ടിൽ പാമ്പ് കയറിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു സ്ക്രീൻഷോട്ട്
India

മൂന്ന് ദിവസത്തിനിടെ അഞ്ചുപേര്‍ക്ക് പാമ്പ് കടിയേറ്റു, മൂന്ന് മരണം; ഭീതിയില്‍ ഒരു ഗ്രാമം- വിഡിയോ

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം പാമ്പ് ഭീതിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം പാമ്പ് ഭീതിയില്‍. മൂന്ന് ദിവസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേര്‍ക്കാണ് പാമ്പ് കടിയേറ്റത്. ഇതില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്.

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ ഗഢ് മുക്തേശ്വര്‍ താലൂക്കിലെ സദര്‍പൂര്‍ ഗ്രാമമാണ് ഭീതിയില്‍ കഴിയുന്നത്. ഒക്ടോബര്‍ 20നാണ് സംഭവങ്ങളുടെ തുടക്കം. അന്ന് വീട്ടില്‍ നിലത്ത് കിടന്ന് ഉറങ്ങുമ്പോള്‍ ഒരു സ്ത്രീയ്ക്കും അവരുടെ രണ്ട് കുട്ടികള്‍ക്കുമാണ് പാമ്പ് കടിയേറ്റത്. ചികിത്സയിലിരിക്കെ മൂന്ന് പേരും മരിച്ചു. അടുത്ത ദിവസം പാമ്പ് കടിയേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. പാമ്പുകടി തുടര്‍ന്നതോടെ ഗ്രാമമാകെ പരിഭ്രാന്തിയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നിലധികം പാമ്പുകളെയാണ് പിടികൂടിയത്. മതിലിനുള്ളിലും മറ്റുമായി മറഞ്ഞിരുന്ന പാമ്പുകളെയാണ് പിടികൂടി കൊണ്ടുപോയത്. ഗ്രാമം ഭീതിയിലായതോടെ, പാമ്പിനെ പിടിക്കാന്‍ മീററ്റില്‍ നിന്ന് പാമ്പ് പിടിത്ത വിദഗ്ധര്‍ അടങ്ങിയ സംഘത്തെ വിളിച്ച് വരുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊമ്പൻ ചവിട്ടി ഉറപ്പിച്ച വിസ്മയ വരമ്പ്: പുല്ലഴി കോൾപ്പാടത്തിന്റെ ജീവനാഡിയായി ചെങ്ങല്ലൂർ രംഗനാഥൻ ബണ്ട്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു; 1,10,000ല്‍ താഴെ പോകുമോ?

ഇഎസ്എ കരട് വിജ്ഞാപനം; തിരുവമ്പാടിയിൽ അഹോരാത്ര സമരവുമായി സിപിഎം