പ്രതീകാത്മക ചിത്രം 
India

വീടിന് മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഉത്തര്‍പ്രദേശില്‍ സ്ത്രീയെ തല്ലിക്കൊന്നു

ഗ്രാമത്തലവന്റെ മകനും സഹായികളും ചേര്‍ന്നാണ് വീട് കയറി നടത്തിയ ആക്രമണത്തിലാണ് വയോധിക അടിയേറ്റ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കാന്‍പൂര്‍: വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വയാധിക കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില ഔറയ്യ ജില്ലയിലാണ് സംഭവം. ഗ്രാമത്തലവന്റെ മകനും സഹായികളും ചേര്‍ന്നാണ് വീട് കയറി നടത്തിയ ആക്രമണത്തിലാണ് വയോധിക അടിയേറ്റ് മരിച്ചത്.

ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ മോഹിത് സിങ് അയല്‍വാസി ഉദയ് വീറിന്റെ  വീടിന് മുന്നിലെ അഴുക്കുചാലില്‍ മൂത്രമൊഴിച്ചത് വയോധിക എതിര്‍ത്തിരുന്നു. തുടര്‍ന്ന് പ്രകേപിതനായ മോഹിത് ഉദൈവീറുമായി വഴക്കിടുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം മോഹിതും സുഹൃത്തുക്കളും മദ്യപിച്ച് ലക്കുകെട്ട രീതിയിലെത്തിയ ഉദൈവീറിനെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചു. തുടര്‍ന്ന് വയോധിക വിഷയത്തില്‍ ഇടപെട്ടപ്പോള്‍ വീട്ടിലെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.

അടിയേറ്റ വയോധിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണത്തില്‍ ഉദയ്‌വീറിനും ഭാര്യ ലക്ഷ്മി ദേവിക്കും പരിക്കേറ്റു, സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചതായി എസ്പി പറഞ്ഞു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും വയോധികയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായും എസ്പി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT