യോഗി ആദിത്യനാഥ്‌  Nand Kumar
India

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുന്നു; രണ്ടിടത്ത് സമാജ് വാദി

തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുമ്പോള്‍ രണ്ടിടിത്ത് സമാജ് വാദി പാര്‍ട്ടിയും ലീഡ് ചെയ്യുന്നു.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലീഡ്. തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുമ്പോള്‍ രണ്ടിടിത്ത് സമാജ് വാദി പാര്‍ട്ടിയാണ് മുന്നില്‍.

കഠേഹാരി, മീരാപ്പൂര്‍, കുന്ദര്‍ക്കി, ഗാസിയ ബാദ്, ഖൈര്‍, മജവാന്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കര്‍ഹാല്‍, സിഷാമൗ മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയാണ് മുന്നില്‍. ഇരുപാര്‍ട്ടികള്‍ക്കും ലീഡ് ചെയ്യുന്ന സ്ഥലങ്ങളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.

കര്‍ഹാലില്‍ എസ്പിയുടെ തേജ് പ്രതാപ് യാദവ് 13227 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപിയുടെ അനുജേഷ് പ്രതാപ് സിങാണ് രണ്ടാം സ്ഥാനത്ത്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അനന്തരവനാണ് തേജ് പ്രതാപ്.

മെയിന്‍പുരി ലോക്സഭാ സീറ്റിന്റെ ഭാഗമായ കര്‍ഹാല്‍ എസ്പിയുടെ ശക്തികേന്ദ്രമാണ്. 2002-ല്‍ മാത്രമാണ് ബിജെപിയ്ക്ക് ഇവിടെ വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. 1993 മുതല്‍ എസ്പിയുടെ കോട്ടയാണ് കര്‍ഹാല്‍.കനൗജില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സിറ്റിംഗ് എംഎല്‍എയായിരുന്ന അഖിലേഷ് യാദവ് രാജിവച്ചതിനെ തുടര്‍ന്നാണ് കര്‍ഹാലില്‍ ഉപതെരഞ്ഞെടുപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT