ഫയല്‍ ചിത്രം 
India

കോവിഡ് കേസുകള്‍ കുറയുന്നില്ല; ലോക്ക്ഡൗണ്‍ നീട്ടി ഉത്തര്‍പ്രദേശ്

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പടുത്തിയിരുന്നത്.

കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഉയരുന്നത് തടയാന്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഏപ്രില്‍ 27 ന് അലഹബാദ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 

ഉത്തര്‍പ്രദേശില്‍ ഇന്നലെ 26,847 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 പേര്‍ മരിച്ചു. 34,721 പേര്‍ രോഗമുക്തരായി. നിലവില്‍ 2,45,736 പേരാണ് ചികിത്സയിലുള്ളത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

SCROLL FOR NEXT