Uttar Pradesh face Dense fog enveloped several parts of the state 
India

മൂടല്‍മഞ്ഞില്‍ മുങ്ങി താജ്മഹല്‍, കാഴ്ചാ പരിധി നൂറ് മീറ്ററില്‍ താഴെ; കൊടും തണുപ്പിന്റെ പിടിയില്‍ യുപി

കടുത്ത മൂടല്‍ മഞ്ഞ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതത്തെ സാരമായി ബാധിക്കുന്ന നിലയില്‍ ശൈത്യകാലം പിടിമുറുക്കുന്നു. കടുത്ത മൂടല്‍മഞ്ഞും പുകയും ശക്തമായതോടെ ഉത്തര്‍പ്രദേശില്‍ ഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെ താറുമാറായി. കാണ്‍പൂരിലേക്കുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. പലയിടങ്ങളിലും നൂറ് മീറ്ററില്‍ താഴെയാണ് കാഴ്ചാപരിധി.

കടുത്ത മൂടല്‍ മഞ്ഞ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. പ്രയാഗ് രാജ്, ഗൊരഖ്പൂര്‍ നഗരങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലും പുകമഞ്ഞില്‍ മൂടിയ നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏഴ് മണിയോടെ താജ്മഹല്‍ മൂടല്‍മഞ്ഞ് മാറി കാണാനാവുന്ന നിലയില്‍ എത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച പതിനൊന്ന് മണിയായിട്ടും താജ്മഹല്‍ ദൃശ്യമായിട്ടില്ലെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച റിപ്പോര്‍ട്ട് പറയുന്നു. മൂടല്‍ മഞ്ഞ് സംസ്ഥാനത്തെ അന്തീരക്ഷ വായുവിന്റെ നിലവാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മീററ്റിലും അയോധ്യയിലും മൂടല്‍മഞ്ഞിന്റെ തോത് കുറഞ്ഞിട്ടുണ്ട്.

അതേസമയം, ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ അന്തരീക്ഷ വായുവിന്റെ മലിനീകരണ തോത് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഡല്‍ഹിക്ക് പുറത്തുനിന്നുള്ള വാഹനങ്ങളുടെ അമിതമായ കടന്നുവരവ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. കടുത്ത ചുമയ്ക്കും, കണ്ണെരിച്ചിലും ഉണ്ടാക്കുന്ന നിലയിലേക്ക് വായുമലിനീകരണ തോത് ഉയര്‍ന്നിട്ടുണ്ടെന്നാണ് ഡല്‍ഹി നിവാസികൾ പറയുന്നു.

Uttar Pradesh Weather: Uttar Pradesh face Dense fog enveloped several parts of the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT