പ്രതീകാത്മക ചിത്രം 
India

ഭാര്യ മകനെ വിവാഹം ചെയ്തു, പരാതിയുമായി ഭര്‍ത്താവ്; സംഭവം ഇങ്ങനെ 

ഭാര്യ മകനെ വിവാഹം ചെയ്തു എന്ന പരാതിയുമായി ഭര്‍ത്താവ്

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഭാര്യ മകനെ വിവാഹം ചെയ്തു എന്ന പരാതിയുമായി ഭര്‍ത്താവ്. തന്റെ ആദ്യവിവാഹത്തിലെ മകനെ ഭാര്യ വിവാഹം ചെയ്തു എന്നാണ് മധ്യവയസ്‌കന്റെ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ അടിപിടിയില്‍ മധ്യവയസ്‌കന് പരിക്കേറ്റു.

ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂരിലാണ് സംഭവം. ഇന്ദ്രാറാമാണ് ഭാര്യയ്ക്കും മകനുമെതിരെ പരാതി നല്‍കിയത്. 11 വര്‍ഷം മുന്‍പാണ് ഇന്ദ്രാറാം രണ്ടാം വിവാഹം കഴിച്ചത്. ബബ്ലിയില്‍ ഇരുവര്‍ക്കും മൂന്ന് കുട്ടികള്‍ ഉണ്ട്. ഇന്ദ്രാറാമിന്റെ ആദ്യ വിവാഹത്തില്‍ രണ്ടു ആണ്‍മക്കളാണ് ഉള്ളത്. ഇതില്‍ ഒരു മകനുമായി ബബ്ലി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

ആദ്യ വിവാഹത്തിലെ ആണ്‍മക്കളില്‍ ഒരാള്‍ ഇന്ദ്രാറാമിന്റെ വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. 20,000 രൂപയുമായാണ് ഭാര്യ വീട്ടിലേക്ക് പോയത്. ഭാര്യയെ മടക്കിക്കൊണ്ടുവരാന്‍ പോയപ്പോഴാണ് ബബ്ലി മകനെ വിവാഹം കഴിച്ച കാര്യം അറിയുന്നത്. ഭാര്യ മടങ്ങിവരാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. ഇതിനെ ചൊല്ലി ഇരുവിഭാഗവും തമ്മില്‍ അടിപിടി ഉണ്ടാവുകയും ഇന്ദ്രാറാമിന് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ദ്രാറാം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു