പ്രതീകാത്മക ചിത്രം 
India

12 മുതല്‍ 17 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ അടുത്ത മാസം മുതല്‍; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ആദ്യം 

12 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 12 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. സൈകോവ് ഡി വാക്‌സിനായിരിക്കും നല്‍കുക. 

ഈ പ്രായത്തിലെ ഗുരുതര രോഗമുള്ളവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ഹൃദ്രോഗം, അമിത വണ്ണം, പ്രതിരോധ ശേഷിക്കുറവ് എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന. രാജ്യത്ത് കുട്ടികളില്‍ കുത്തിവയ്ക്കാന്‍ അടിയന്തര അനുമതി ലഭിച്ചിട്ടുള്ളത് സൈകോവ് ഡി വാക്‌സിന് മാത്രമാണ്. 

ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ അധിഷ്ഠിതമായ വാക്‌സിനാണ് സൈകോവ് ഡി. ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തോടെയോ കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. 

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള കൗമാരക്കാര്‍ക്ക് ആയിരിക്കും ഈ വര്‍ഷം വാക്‌സിന്‍ ലഭിക്കുക. കൗമാരക്കാരുടെ വാക്‌സിനേഷന്റെ ആദ്യ റൗണ്ടില്‍ 20-30 ലക്ഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കും. ആദ്യ റൗണ്ടില്‍ 40 ലക്ഷം ഡോസ് വാക്‌സിന്‍ സൈകോവ് ഡി എത്തിക്കുമെന്നാണ് സൂചന. ഡിസംബറോടെ 4-5 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി