വൈറല്‍ വിഡിയോയില്‍നിന്നുള്ള ദൃശ്യങ്ങള്‍ 
India

വാക്‌സിന്‍ എടുക്കാന്‍ മടി; ഓടി മരത്തില്‍ കയറി, അനുനയിപ്പിച്ച് ഉദ്യോഗസ്ഥര്‍,  ഇടിച്ചുവീഴ്ത്തി വേറൊരാള്‍- വിഡിയോ

വാക്‌സിന്‍ എടുക്കുന്നതിനു പ്രേരിപ്പിക്കുന്നതിന് എത്തുന്ന ഉദ്യോഗസ്ഥരെ കായികമായിത്തന്നെ നേരിടുന്ന ദൃശ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാവുമ്പോഴും വാക്‌സിന്‍ എടുക്കാനുള്ള കുറച്ചുപേരുടെയെങ്കിലും മടിയില്‍ മാറ്റമില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇതു കൂടുതല്‍. വാക്‌സിന്‍ എടുക്കുന്നതിനു പ്രേരിപ്പിക്കുന്നതിന് എത്തുന്ന ഉദ്യോഗസ്ഥരെ കായികമായിത്തന്നെ നേരിടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ബലിയയില്‍ വാക്‌സിന്‍ എടുക്കാന്‍ എത്തിവരെക്കണ്ട് ഒരാള്‍ മരത്തില്‍ കയറുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഇയാളെ പിന്നീട് ഉദ്യോഗസ്ഥര്‍ പറഞ്ഞു വശത്താക്കി വാക്‌സിന്‍ എടുപ്പിച്ചു. 

മറ്റൊരാള്‍ വാക്‌സിന് എടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥനെ കായികമായാണ് നേരിട്ടത്. വഞ്ചിയില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ ഉദ്യോഗസ്ഥനെ അടിച്ചുവീഴ്ത്തുന്നത് വിഡിയോയില്‍ കാണാം.

കോവിഡ് വ്യാപനം അതിതീവ്രം

വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മൂന്നുലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര്‍ രോഗബാധിതരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞദിവസം ടിപിആര്‍ 15.13 ശതമാനമായിരുന്നു.ഇന്നലെ 491 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 19,24,051 രോഗബാധിതര്‍ ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ 2,23,990 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. അതേസമയം ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 9000 കടന്നു. 9,287 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാള്‍ 3.63 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 513 lottery result

'അയാളുടെ പേനയിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നു, പ്രതിഛായ സിനിമ മാത്രമല്ല'; പ്രശംസിച്ച് ഷാജി കൈലാസ്

ബിസ്ക്കറ്റും ചായയും.., ആരോഗ്യത്തിന് അത്ര നല്ല കോമ്പിനേഷൻ അല്ല

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

SCROLL FOR NEXT