ഫയല്‍ ചിത്രം 
India

18 തികഞ്ഞവര്‍ക്കു വാക്‌സിന്‍: ശനിയാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം

മെയ് ഒന്നു മുതലാണ് ഇവര്‍ക്കു വാക്‌സിന്‍ നല്‍കുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിന് രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും. മെയ് ഒന്നു മുതലാണ് ഇവര്‍ക്കു വാക്‌സിന്‍ നല്‍കുക.

രാജ്യത്ത് നിലവില്‍ നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. തുടക്കത്തില്‍ അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കു വാക്‌സിന്‍ നല്‍കിത്തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മെയ് ഒന്നു മുതല്‍ പതിനെട്ടു തികഞ്ഞ എല്ലാവര്‍ക്കും വാക്‌സീന് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതു പ്രകാരമാവും വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ കേന്ദ്രവും ്‌സ്വീകരിക്കുന്ന തീയതിയും പോര്‍ട്ടല്‍ വഴി തെരഞ്ഞെടുക്കാനാവും.

കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വാക്‌സീന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായിരുന്നു. വാക്‌സീന്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിനും കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കു കമ്പനികളില്‍നിന്നു വാക്‌സീന്‍ നേരിട്ടു വാങ്ങാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT