വന്ദേ ഭാരത് എക്‌സ്‌പ്രസ് റെസ്റ്റോറന്റ്/ വിഡിയോ സ്ക്രീൻഷോട്ട് 
India

വെറൈറ്റി പിസയും സൂപ്പും അടങ്ങുന്ന കോമ്പോ ഓഫറിന് 269 രൂപ; വന്ദേ ഭാരത് എക്‌സ്‌പ്രസ് മോഡലിൽ റെസ്റ്റോറന്റ്; വൈറൽ വിഡിയോ

ഗുജറാത്തിലെ സൂറത്തിലാണ് ഈ റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്തിന് അഭിമാനമായി നാല് വർഷം മുൻപ് ഓടിത്തുടങ്ങിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് ആരാധകർ നിരവധിയാണ്. ഇപ്പോഴിതാ വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്നും പ്രചോദനം ഉൾകൊണ്ട്  ഒരു റെസ്റ്റോറന്റ് തുറന്നിരിക്കുകയാണ്. ഗുജറാത്തിലെ സൂറത്തിലാണ് ഈ റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്.

പുറമേ നിന്നും അകമേ നിന്നും തനി വന്ദേ ഭാരത് എക്‌സ്പ്രസ്. ട്രെയിനിനുള്ളിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതിന് സമാനമായി നീല നിറത്തിലാണ് റെസ്റ്റോറന്റിനുള്ളിലും സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. രൂപത്തിൽ മാത്രമല്ല റെസ്റ്റോറന്റിന്റെ മെനുവിനും ഉണ്ട് പ്രത്യേകതകൾ. 

രണ്ട് തരം സൂപ്പ്, ഏഴ് തരം ചാട്ട്, പത്ത് തരം സാലഡ്, രണ്ട് തരം ഗാർലിക്ക് ബ്രഡ്, മൂന്ന് വെറൈറ്റി പിസയുമടങ്ങുന്ന വിഭവ സമൃദ്ധമായ മെനുവിന് 269 രൂപയാണ് ഈടാക്കുന്നത്. കൂടാതെ ഇവിടെ ശീതളപാനീയങ്ങൾ അൺലിമിറ്റഡ് ആണെന്നും വിഡിയോയിൽ പറയുന്നു. രാത്രി ഭക്ഷണത്തിന് 289 രൂപയാണ് വില. ഇൻസ്റ്റ​ഗ്രാമിൽ റെസ്റ്റോറന്റ് വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇവിടെ ടിക്കറ്റിനായി കാത്തു നിൽക്കുന്നത്. രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. നിരവധി ആളുകളാണ് വേറിട്ട ആശയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. വളരെ മികച്ച ആശയമെന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT