വന്ദേഭാരത് എക്‌സ്പ്രസ്/ ട്വിറ്റർ 
India

വന്ദേഭാരതിന് സമാനമായ നോണ്‍ എസി ട്രെയിന്‍; വേഗത 130 കിലോമീറ്റര്‍;  ഈ മാസം അവസാനത്തോടെ

22 റെയ്ക്ക് ട്രെയിനില്‍ 8 കോച്ചുകള്‍ നോണ്‍ എസിയായിരിക്കും. പരമാവധി വേഗം 130 കിലോമീറ്ററായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വന്ദേഭാരതിന് സമാനമായ നോണ്‍ എസി ട്രെയിനുമായി റെയില്‍വേ. ഈ മാസം അവസാനത്തോടെ  അവതരിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 റെയ്ക്ക് ട്രെയിനില്‍ 8 കോച്ചുകള്‍ നോണ്‍ എസിയായിരിക്കും. പരമാവധി വേഗം 130 കിലോമീറ്ററായിരിക്കും. കോച്ചിന്റെ അന്തിമ മിനുക്ക് പണികള്‍ പുരോഗമിക്കുകയാണെന്ന് ഐസിഎഫ് വൃത്തങ്ങള്‍ പറയുന്നു.

വന്ദേഭാരതിന് സമാനമായ ട്രെയിനിന്റെ കളര്‍ ഓറഞ്ച്, ചാരം നിറം എന്നിങ്ങനെയാകും. എന്നാല്‍ വന്ദേഭാരതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ട്രെയിനിന്റെ സവിശേഷതകളും സൗകര്യങ്ങളും. ട്രെയിനിന് മുന്നിലും പിന്നിലുമായി ലോക്കോമോട്ടീവ് ഉണ്ടായിരിക്കും. പതിവ് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി ലോക്കോമോട്ടാവിന്റെ രൂപകല്‍പ്പനയില്‍ മാറ്റമുണ്ടാകും.

വന്ദേഭാരതിന്റെ ചില ഫീച്ചറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇതിനെ നോണ്‍ എസി വന്ദേഭാരത് എന്ന് വിളിക്കാനാവില്ലെന്നാണ് ഐസിഎഫ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ചുരുങ്ങിയ ചെലവില്‍ വന്ദേഭാരത് സൗകര്യമാണ് ലക്ഷ്യമിടുന്നത ചെന്നൈ കോച്ച് ഫാക്ടറി ജിഎം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും