ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷ മുന്നണിയിലെ മാർഗരറ്റ് ആൽവയുമാണു ഉപരാഷ്ട്രപതി സ്ഥാനാർഥികൾ. ധൻകർ വിജയം ഉറപ്പിച്ചു കഴിഞ്ഞു.
പാർലമെന്റ് ഹൗസിൽ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണു വോട്ടെടുപ്പ്. വോട്ടെടുപ്പ് പൂർത്തിയായാൽ ഉടൻ വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച വരെയാണ് നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി. പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച മുതൽ ചുമതലയേൽക്കും.
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുക. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണു രാജ്യസഭയുടെ ചെയർപേഴ്സൺ.
എൻഡിഎ ഇതര കക്ഷികളായ ബിഎസ്പി, വൈഎസ്ആർസി, ബിജെഡി എന്നിവയുടെ പിന്തുണ ജഗദീപ് ധൻകറിനുണ്ട്. ലോക്സഭയിലും രാജ്യസഭയിലുമായി 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുന്നത് മാർഗരറ്റ് ആൽവയ്ക്കു തിരിച്ചടിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates