ഓട്ടോയില്‍ നിന്ന് ചാടിയ പെണ്‍കുട്ടിയുടെ സിസി ടിവി ദൃശ്യം 
India

ട്യൂഷന്‍ കഴിഞ്ഞ് മടക്കം; ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 17കാരി ഓട്ടോയില്‍ നിന്ന് ചാടി; വീഡിയോ 

അമിതവേഗത്തില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടി ചാടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ, ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ പതിനേഴുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തതതായും പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു.

അമിതവേഗത്തില്‍ പോകുന്ന ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടി ചാടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡില്‍ തെറിച്ചുവീണ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മറ്റൊരു കാര്‍ കയറി ഇറങ്ങാതെ പോയത് തലനാരിഴയ്ക്കാണെന്നത് ദൃശ്യങ്ങളില്‍ കാണാം. ബൈക്കിലെത്തിയ മറ്റൊരാള്‍ റോഡില്‍ വീണുകിടക്കുന്ന പെണ്‍കുട്ടിയെ സഹായിക്കുന്നതും കാണാം. 

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടി ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. അതിനിടെ ഓട്ടോ ഡ്രൈവറായ സയ്യിദ് അക്ബര്‍ ഹമീദ് പെണ്‍കുട്ടിയോട് പൊതുവായ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. പിന്നീട് അയാള്‍ ആശ്ലീലപരാമര്‍ശങ്ങള്‍ നടത്തുകയും വാഹനത്തിന് വേഗം കൂട്ടുകയും ചെയ്തു. ഇതോടെ ഭയന്ന പെണ്‍കുട്ടി ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടാനായത്. മുംബൈ നിവാസിയായ ഇയാള്‍ നാല് മാസം മുന്‍പാണ് ഔറംഗബാദിലേക്ക് താമസം മാറിയത്. ഇയാള്‍ വാടകയ്ക്ക് ഓട്ടോ ഓടിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണ്ണയം കേരളത്തെ ശിക്ഷിക്കുന്നത്, ജനസംഖ്യാപരമായ അട്ടിമറി, മോദിയുടെ വാക്കുകളില്‍ കൗശലം; പിണറായി വിജയന്‍

'കോണ്‍ഗ്രസ് 100 കോടിക്ക് മുകളില്‍ പിരിച്ചു; ഒരു രൂപ പോലും കയ്യിലില്ലെന്ന് പറയുന്നവര്‍ എങ്ങനെയാണ് 230 വീടുകള്‍ നിര്‍മിക്കുക?'

കൈ നഖങ്ങള്‍ മനോഹരമായി സൂക്ഷിക്കാം; ഇതാ ചില എളുപ്പവഴികള്‍

കുവൈത്തിൽ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം, ലക്ഷ്യമിട്ടത് എണ്ണ-വൈദ്യുതി നിലയങ്ങളും തന്ത്രപ്രധാന സ്ഥാപനങ്ങളും

വീണ്ടും ക്ലാസന്‍- നിതീഷ് 'ക്ലാസ്'! 4ന് 26ല്‍ നിന്നു ടീമിനെ രക്ഷിച്ച '116'; ലഖ്‌നൗവിന് ജയിക്കാന്‍ 157 റണ്‍സ്

SCROLL FOR NEXT