വീണ്ടും ക്ലാസന്‍- നിതീഷ് 'ക്ലാസ്'! 4ന് 26ല്‍ നിന്നു ടീമിനെ രക്ഷിച്ച '116'; ലഖ്‌നൗവിന് ജയിക്കാന്‍ 157 റണ്‍സ്

തുടരെ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി ഹെയ്ന്റിച് ക്ലാസന്‍
Nitish Kumar Reddy and Heinrich Klaasen
IPL 2026x
Updated on
1 min read

ഹൈദരാബാദ്: തുടരെ രണ്ടാം മത്സരത്തിലും മിന്നും ബാറ്റിങുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റര്‍മാരായ ഹെയ്ന്റിച് ക്ലാസനും നിതീഷ് റെഡ്ഡിയും. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു മുന്നില്‍ എസ്ആര്‍എച് വച്ചത് 157 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്.

ടോസ് നേടി ലഖ്‌നൗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ എസ്ആര്‍എചിനെ ലഖ്‌നൗ പേസര്‍ മുഹമ്മദ് ഷമിയുടെ പന്തുകള്‍ വന്‍ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. വെടിക്കെട്ട് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരെ തന്റെ രണ്ടോവറിനിടെ മടക്കി ഷമി എസ്ആര്‍എചിനെ സ്തബ്ധരാക്കി. ഹെഡ് 7 റണ്‍സിലും അഭിഷേക് പൂജ്യത്തിനു ഔട്ട്. ഷമി 4 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തി.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെ പ്രിന്‍സ് യാദവും തൊട്ടുപിന്നാലെ തന്നെ കൂടാരം കയറ്റിയതോടെ ഹൈദരാബാദ് 11 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടമെന്ന അവസ്ഥയിലായി. ഇഷാന്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്.

സ്‌കോര്‍ 26ല്‍ നില്‍ക്കെ ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റര്‍ ലിയാം ലിവിങ്സ്റ്റനെ ദ്വിഗേഷ് റാഠിയും പുറത്താക്കിയതോടെ എസ്ആര്‍എച് പരുങ്ങി. ലിവിങ്സ്റ്റന്‍ ഒരു സിക്‌സ് തൂക്കിയെങ്കിലും താരം 14 റണ്‍സില്‍ പുറത്തായി.

Nitish Kumar Reddy and Heinrich Klaasen
പ്ലീസ്, എന്തായാലും വന്ന് കളിക്കണം! ബിസിസിഐക്ക് കത്തയച്ച് ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

പിന്നീടാണ് ക്ലാസനും നിതീഷും ചേര്‍ന്നു ടീമിനെ രക്ഷപ്പെടുത്തിയത്. ക്ലാസന്‍ തുടരെ രണ്ടാം പോരിലും അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ നേടാന്‍ സാധിക്കാതെ പോയ അര്‍ധ സെഞ്ച്വറി ഈ മത്സരത്തില്‍ നേടി നിതീഷും തന്റെ ഭാഗം ഭംഗിയാക്കി.

ക്ലാസന്‍ 41 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 62 റണ്‍സ് നേടി. നിതീഷ് 33 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 56 റണ്‍സും അടിച്ചെടുത്തു. ഇരുവരും ചേര്‍ന്നു 116 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വാലറ്റത്ത് മറ്റാരും കാര്യമായി റണ്‍സ് നേടിയില്ല.

ഷമിക്കു പുറമേ പ്രിന്‍സ് യാദവ്, അവേശ് ഖാന്‍ എന്നിവരും ലഖ്‌നൗ നിരയില്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ദ്വിഗേഷ് റാഠി, മണിമാരന്‍ സിദ്ധാര്‍ഥ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ലഖ്‌നൗവിനായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റുകള്‍ വീഴ്ത്തി.

Nitish Kumar Reddy and Heinrich Klaasen
ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്
Summary

IPL 2026: Nitish Reddy and Heinrich Klaasen hit fifties in a 116-run partnership as the Sunrisers posted 156 for nine on the board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com