ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ഗുജറാത്ത് ടൈറ്റന്‍സിനെ 6 റണ്‍സില്‍ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്
Tushar Deshpande celebration
തുഷാര്‍ ദേശ്പാണ്ഡെ IPL 2026x
Updated on
2 min read

അഹമ്മദാബാദ്: ഐപിഎല്ലില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്. ആവേശപ്പോരാട്ടത്തില്‍ 6 റണ്‍സിന്റെ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. രാജസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സില്‍ അവസാനിച്ചു.

മികച്ച ലക്ഷ്യത്തിലേക്ക് കരുതലോടെ തുടങ്ങിയ ഗുജറാത്ത് ഒരുവേള വിജയിക്കുമെന്ന പ്രതീതി ഉയര്‍ത്തി. എന്നാല്‍ അവസാന ഓവറില്‍ അവര്‍ക്ക് 11 റണ്‍സായിരുന്നു ജയത്തിലേക്ക് വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിഞ്ഞ തുഷാര്‍ ദേശ്പാണ്ഡെ 4 റണ്‍സ് മാത്രമാണ് ഈ ഓവറില്‍ വഴങ്ങിയത്. ഗുജറാത്തിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും രാജസ്ഥാന്റെ തുടരെ രണ്ടാം ജയവുമാണിത്.

സായ് സുദര്‍ശന്‍ ഗുജറാത്തിനായി അര്‍ധ സെഞ്ച്വറി നേടി. താരം 44 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 73 റണ്‍സെടുത്തു. ജോസ് ബട്‌ലര്‍ 14 പന്തില്‍ 26 റണ്‍സും കണ്ടെത്തി.

Tushar Deshpande celebration
ജുറേലും യശസ്വിയും റോയൽസിനെ 'ചാർജാക്കി'! ഗുജറാത്തിന് മുന്നില്‍ 211 റണ്‍സ് ലക്ഷ്യം

എന്നാല്‍ മാധ്യനിര പരാജയപ്പെട്ടത് ഗുജറാത്തിനു തിരിച്ചടിയായി. വാലറ്റത്ത് ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, കഗിസോ റബാഡ എന്നിവര്‍ നടത്തിയ പോരാട്ടം ഫലം കാണുമെന്നു തോന്നിച്ചെങ്കിലും അവസാന ഓവറില്‍ കളി കൈവിട്ടു.

റാഷിദ് ഖാന്‍ 16 പന്തില്‍ 24 റണ്‍സെടുത്തു നില്‍ക്കെ താരത്തെ തുഷാര്‍ പുറത്താക്കിയത് ഗുജറാത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. റബാഡ 16 പന്തില്‍ 23 റണ്‍സും വാരി പുറത്താകാതെ നിന്നു. 2 സിക്‌സും ഒരു ഫോറും തൂക്കിയ റബാഡ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലായത് ഗുജറാത്തിനു കനത്ത അടിയായി മാറി. പത്താം സ്ഥാനത്തെത്തിയ അശോക് ശര്‍മയ്ക്ക് അവസാന പന്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല.

രാജസ്ഥാനായി രവി ബിഷ്‌ണോയ് 4 വിക്കറ്റുകള്‍ വീഴ്ത്തി. നാന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, ക്യാപ്റ്റന്‍ റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധ്രുവ് ജുറേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ മുന്നില്‍ വച്ചത്. ധ്രുവ് ജുറേലാണ് ടോപ് സ്‌കോറര്‍.

Tushar Deshpande celebration
വീണ്ടും 'റിസ്‌വി' കൊടുങ്കാറ്റ്! ; അനായാസം ഡല്‍ഹി; മുംബൈക്ക് സീസണിലെ ആദ്യ തോല്‍വി

ആദ്യം ബാറ്റിങിനു ഇറങ്ങിയ രാജസ്ഥാനായി യശസ്വി ജയ്‌സ്വാള്‍- വൈഭവ് സൂര്യവംശി ഓപ്പണിങ് മികച്ച തുടക്കമാണ് നല്‍കിയത്. ബാറ്റിങ് പവര്‍ പ്ലേ അസാനിച്ചതിനു തൊട്ടു പിന്നാലെ വൈഭവ് മടങ്ങിയെങ്കിലും ബോര്‍ഡില്‍ 70 റണ്‍സ് എത്തിയിരുന്നു.

വൈഭവ് 18 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്തു. ധ്രുവ് ജുറേല്‍ 42 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം 75 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ 36 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 55 റണ്‍സ് അടിച്ചെടുത്തു. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 8 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സ് വാരി.

നായകന്‍ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് പുറത്തായതിനാല്‍ റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിച്ചത്. കഗിസോ റബാഡ ഗുജറാത്തിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, അശോക് ശര്‍മ, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Tushar Deshpande celebration
ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)
Summary

IPL 2026: Despite losing track in the final stretch, the rajasthan royals have managed to come out victorious

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com